Updated on: 21 April, 2024 12:27 AM IST
Do you feel hungry even after eating? This may be the reason

പലർക്കും തോന്നുന്ന ഒരു അവസ്ഥയാണ് ഭക്ഷണം കഴിച്ച ഉടനെ വിശപ്പ് തോന്നുകയും മധുരമോ മറ്റെന്തെങ്കിലും ഭക്ഷണമോ കഴിക്കാനുള്ള പ്രവണത തോന്നുകയും ചെയ്യുക എന്നത്.  വിദഗ്ദ്ധരുടെ  അഭിപ്രായപ്രകാരം ഇതിനു പിന്നിൽ ചില കാരണങ്ങൾ ഉണ്ടെന്നാണ്.  ഇത്തരത്തിൽ ഭക്ഷണം കഴിച്ച വഴിയെ വിശപ്പ് തോന്നുന്നതിനുള്ള കാരണത്തെ കുറിച്ച് നോക്കാം.

ഈ അവസ്ഥയ്ക്ക് പ്രധാന കാരണമായി പറയുന്നത് ഇൻസുലിൻ പ്രതിരോധമാണെന്നാണ്.   ഇൻസുലിൻ പ്രതിരോധശേഷിയുള്ള ആളുകൾക്ക് ഭക്ഷണശേഷം അൽപ്പം നടക്കുന്നത് മധുരത്തിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ ധാരാളം ഭക്ഷണം ഉണ്ടെങ്കിലും അത് കോശങ്ങളിലേക്ക് എത്തുന്നില്ല. ചെറിയൊരു നടത്തം അത് പരിഹരിക്കാൻ സഹായിക്കും. വ്യായാമത്തിലൂടെ പ്രമേഹത്തെ തടയാനും കോശങ്ങളിലെ തടസങ്ങൾ നീക്കാനും കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 

ഇതിനായി കൂടുതലായി നടക്കേണ്ട ആവശ്യമൊന്നുമില്ല.   2 മിനിറ്റെങ്കിലും നടക്കുന്നത് നല്ലതാണ്. രണ്ടു മിനിറ്റ് നടക്കാൻ കഴിഞ്ഞില്ലെങ്കിൽ തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നതിനു പകരം ഇടയ്ക്കിടെ നിൽക്കുന്നത് നല്ലതാണ്. ഭക്ഷണശേഷം 100 ചുവടുകൾ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇതിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എന്താണോ അത് ചെയ്യുക.

ഏത് വ്യായാമവും ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്തുന്നു. ഓരോ ഭക്ഷണത്തിനും അര മണിക്കൂർ മുമ്പ് വ്യായാമം ചെയ്യുന്നതും ഇൻസുലിൻ പ്രതിരോധത്തിന് വളരെ ഫലപ്രദമാണ്.

English Summary: Do you feel hungry even after eating? This may be the reason
Published on: 21 April 2024, 12:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now