Updated on: 18 December, 2021 6:38 PM IST
മധുരക്കിഴങ്ങിന്റെ ഇല കഴിച്ചാല്‍ പ്രമേഹം നിയന്ത്രിയ്ക്കാം

പോഷഗുണങ്ങള്‍ ധാരാളമായുളളതിനാല്‍ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഏറെ പ്രയോജനകരമാണിത്.

കപ്പ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം അല്പം മധുരമുളള ഈ കിഴങ്ങും പ്രിയപ്പെട്ടതായിരിക്കും. എങ്കില്‍ കേട്ടോളൂ ഇതിന്റെ കിഴങ്ങ് പോലെ തന്നെ ഭക്ഷ്യയോഗ്യമാണ് ഇലയും. അമൂല്യമായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണിത്.

പ്രമേഹരോഗികള്‍ക്ക്

ഇന്നത്തെ കാലത്ത് മിക്കവാറും ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം. മധുരക്കിഴങ്ങിന്റെ ഇല ദിവസവും തോരന്‍ വച്ച് കഴിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാനാകും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും മധുരക്കിഴങ്ങ് ഇല സഹായിക്കും. എന്നാല്‍ പലര്‍ക്കും ഇക്കാര്യങ്ങള്‍ അറിയില്ല. അതിനാല്‍ ഇനി മുതല്‍ ഈ ഇല ഭക്ഷണിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കാം.  

കാഴ്ചശക്തി മെച്ചപ്പെടുത്തും

മധുരക്കിഴങ്ങ് ഇലയുടെ ഉപയോഗം കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായകമാണ്. പ്രായം കൂടുമ്പോള്‍ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ മധുരക്കിഴങ്ങിന്റെ ഇല ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ക്കെല്ലാം പരിഹാരമാകും.

ഹൃദയാരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെയേറെ സഹായകമായ ഒന്നാണ് മധുരക്കിഴങ്ങിന്റെ ഇല. ഇതില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ധമനികളിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. മധുരക്കിഴങ്ങിന്റെ ഇല ശീലമാക്കിയാല്‍
ഹൃദയാഘാതം പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

ഇന്നത്തെ കാലത്ത് പലരുടെയും ആരോഗ്യത്തിന് വില്ലനാകുന്ന മറ്റൊന്നാണ് രക്തസമ്മര്‍ദ്ദം. മധുരക്കിഴങ്ങ് ഇലകൊണ്ടുളള തോരന്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രക്തസമ്മര്‍ദ്ദം പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മധുരക്കിഴങ്ങ് കൃഷി ചെയ്യാം

മഴക്കാല മധുരക്കിഴങ്ങു കൃഷി

English Summary: do you know the health benefits of sweet potato leaves
Published on: 18 December 2021, 05:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now