Updated on: 13 December, 2020 7:00 PM IST
Benefits of turmeric

ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞള്‍. ശരീരത്തില്‍ പാദം മുതല്‍ തലവരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രോട്ടീനും, വൈറ്റമിനും, കാല്‍സ്യവും ഇരുമ്പും, മഗ്നീഷ്യവും, സിങ്കും, ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് മഞ്ഞള്‍ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നു നോക്കാം.

പ്രതിരോധ ശേഷി കൂട്ടാന്‍

മഞ്ഞളിലുള്ള ‘ലിപ്പോപോളിസാക്കറൈഡ് എന്ന പദാര്‍ഥമാണ് ഇതിനു സഹായിക്കുന്നത്. ബാക്ടീരിയ, വൈറസ്‌, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നു.

ദഹനം എളുപ്പമാക്കാന്‍

നമ്മുടെ കറികളില്‍ എപ്പോഴും ചേര്‍ക്കുന്ന വസ്തുവാണ് മഞ്ഞള്‍ പൊടി. ഇതിനു പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങള്‍ കൂടിയുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചിലിന് നാല് കപ്പ് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ മിക്‌സ് ചെയ്ത് കുടിച്ചാല്‍ മതിയാകും.

കരള്‍ സംരക്ഷിക്കും

രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു. നിത്യവും ഒരു ടീസ്പൂണ്‍ അളവില്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍തന്നെ മഞ്ഞളിന്‍റെ ഗുണഫലങ്ങള്‍ പൂര്‍ണമായും അനുഭവിക്കാം.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായം 

തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്കു കൂട്ടാനും തലച്ചോറിലെ ‘പ്ലാക്ക്’ നീക്കം ചെയ്യാനുമുള്ള മഞ്ഞളിന്‍റെ കഴിവാണ് മറവിരോഗം ചെറുക്കാന്‍ സഹായിക്കുന്നത്. അൽസ്ഹൈമേഴ്സ് രോഗത്തിന്‍റെ കാഠിന്യം കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രമേഹം

ഇന്‍സുലിന്‍റെയും ഗ്ലുക്കോസിന്‍റെയും അളവ‌ു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ് തടയാനും മഞ്ഞളിനു കഴിവുണ്ട്. എന്നാല്‍ വീര്യം കൂടിയ മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം മരുന്നായി മഞ്ഞളും കഴിച്ചാല്‍ ശരീരത്തിലെ ഷുഗര്‍ നില താഴ്ന്നു ഹൈപ്പോഗ്ലൈസീമിയ വരാന്‍ സാധ്യതയുണ്ട്.

കാന്‍സര്‍ സാധ്യത കുറയ്ക്കും

പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നു ശാസ്ത്രം പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ ടി-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

മുറിവുകള്‍ ഉണങ്ങാന്‍

പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. എത്രവലിയ മുറിവാണെങ്കിലും മുറിവിന് പരിഹാരമാണ് മഞ്ഞള്‍. പലപ്പോഴും മുറിവ് പറ്റിയാല്‍ എത്ര വലിയ മുറിവാണെങ്കിലും അതിന് മഞ്ഞള്‍ ഉപയോഗിച്ചാല്‍ പരിഹാരമാകും.

English Summary: Do you know the reason why it is said that turmeric should be included in the every day diet?
Published on: 13 December 2020, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now