പാര്‍ശ്വഫലങ്ങള്‍ പൊതുവെ കുറവായതിനാല്‍ ആയുര്‍വേദ ചികിത്സാരീതികളോട് പലര്‍ക്കും കുറച്ചധികം വിശ്വാസമുണ്ട്. രോഗം മാറാന്‍ അല്പം കൂടുതല്‍ സമയമെടുത്താലും ആയുര്‍വ്വേദം തന്നെ മതിയെന്ന് ചിലര്‍ തീരുമാനിക്കുന്നതും അതുകൊണ്ടാണ്.
ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ആയുര്‍വ്വേദം നിര്‍ദേശിക്കുന്ന പ്രധാന പ്രതിവിധികളിലൊന്നാണ് ത്രിഫല. പേര് സൂചിപ്പിക്കുന്നതുപോലെ നെല്ലിക്ക, കടുക്ക, താന്നി തുടങ്ങി മൂന്ന് ഔഷധങ്ങള്‍ ചേര്‍ന്നതാണ് ത്രിഫല.
ആയുര്‍വ്വേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ് ത്രിഫല. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന ത്രിഫല ചൂര്‍ണ്ണം ആയുര്‍വ്വേദത്തില്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.
അമിതവണ്ണം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പകറ്റാനും ഇത് വളരെയധികം സഹായിക്കും. ത്രിഫല ചൂര്‍ണം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും അത്താഴത്തിനു ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞും കഴിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ത്രിഫല സഹായിക്കും.
അസിഡിറ്റി പോലുളള ബുദ്ധിമുട്ടുകള്‍ക്കും നല്ലതാണ്. കൂടാതെ മലബന്ധത്തിനുള്ള പ്രതിവിധിയായും ത്രിഫല ഉപയോഗിച്ചു വരുന്നുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുളളവ നിയന്ത്രിക്കാനും ഉപകരിക്കും. ശരീരത്തിലെ സ്വാഭാവിക ഇന്‍സുലിന്‍ അളവ് മെച്ചപ്പെടുത്തും. ത്രിഫലയില്‍ അടങ്ങിയ പോഷകങ്ങള്‍ എല്ലുകള്‍ക്ക് ബലം നല്‍കുകയും സന്ധിവേദനയെ പ്രതിരോധിക്കുകയും ചെയ്യും.
രോഗപ്രതിരോധശേഷിയാണ് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. പ്രതിരോധ ശേഷി കുറയുന്നതാണ് പല രോഗങ്ങളിലേക്കും നമ്മെ നയിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് ത്രിഫല. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം വീണ്ടെടുക്കാനും ത്രിഫല നിങ്ങളെ സഹായിക്കും.