Updated on: 26 August, 2022 4:23 PM IST
Do you like chilli? Know the health benefits

നിങ്ങൾ എരിവുള്ള ഭക്ഷണങ്ങൾ ആസ്വദിക്കുകയാണെങ്കിൽ, മിക്കപ്പോഴും മുളക് ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക അല്ലെ? അല്ലെങ്കിൽ മുളക് പൊടി.

എല്ലാ ഘട്ടത്തിലും ഭക്ഷ്യയോഗ്യമാണ് എന്നതാണ് മുളകിൻ്റെ പ്രത്യേകത – അതായത്, വിത്ത് മുതൽ പൂർണ്ണവളർച്ചയെത്തിയ മുളക് വരെ - മുളക് മെക്സിക്കൻ, ഏഷ്യൻ പാചകരീതികളിൽ പ്രത്യേകിച്ചും ജനപ്രിയമാണ്, എന്നാൽ സ്വാദും മസാലയും ചേർക്കാൻ ഏത് ഭക്ഷണത്തിലും ചേർക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥമാണിത്.

ആരോഗ്യ ആനുകൂല്യങ്ങൾ

മുളകും മുളകുപൊടിയും പലപ്പോഴും ഭക്ഷണങ്ങൾ രുചിയുള്ളതാക്കാൻ ഉപയോഗിക്കുന്നു, എന്നാൽ ഈ പച്ചക്കറിയുടെ എരിവുള്ള രുചിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആരോഗ്യ ഗുണങ്ങളുടെ ഒരു നിര തന്നെയാണ്.
മുളക് കഴിക്കുമ്പോൾ നിങ്ങൾ ആസ്വദിക്കുന്ന ചില ഗുണങ്ങൾ ഇതാ.

രോഗത്തിന്റെ ദൈർഘ്യം കുറയ്ക്കുക

നിങ്ങൾക്ക് അസുഖം വരുമ്പോൾ ഓറഞ്ച് ജ്യൂസ് കുടിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമ്പോൾ വിറ്റാമിൻ സിയുടെ പ്രാധാന്യം നിങ്ങൾക്കറിയാം.

വൈറ്റമിൻ സി ക്ക് രോഗങ്ങളെ പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും, നിങ്ങൾ രോഗിയായിരിക്കുമ്പോൾ കൂടുതൽ വിറ്റാമിൻ സി കഴിക്കുന്നത് നിങ്ങളുടെ അസുഖം നീണ്ടുനിൽക്കുന്ന സമയം കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അത്കൊണ്ട് തന്നെ ശ്രദ്ധിക്കുക, മുളകിൽ ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഓറഞ്ച് ജ്യൂസ് നിങ്ങളുടെ ഇഷ്ടമല്ലെങ്കിൽ, കഴിക്കാൻ ഇല്ലെങ്കിൽ നിങ്ങൾക്ക് അസുഖമുള്ളപ്പോൾ മുളക് ലഘുഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്.

ഹൃദ്രോഗം തടയുക

എരിവുള്ള ഭക്ഷണം പലപ്പോഴും നെഞ്ചെരിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, നിങ്ങളുടെ ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ മുളക് കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിച്ചേക്കാം. എന്നാൽ നെഞ്ചെരിച്ചിൽ ഒരു തെറ്റിദ്ധാരണയാണ്, വാസ്തവത്തിൽ നിങ്ങളുടെ ഹൃദയവുമായി യാതൊരു ബന്ധവുമില്ല.

വാസ്തവത്തിൽ, ഹൃദ്രോഗം തടയുന്ന കാര്യത്തിൽ, മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ആവശ്യമായി വന്നേക്കാം. മുളകിലെ ക്യാപ്‌സൈസിന് വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

അമിതവണ്ണമുള്ള നിരവധി ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിൽ, ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായിട്ടും മുളക് കഴിക്കാവുന്നതാണ്. കാരണം,

കുരുമുളകിലെ ക്യാപ്‌സൈസിൻ വിശപ്പ് കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

മറ്റ് പഠനങ്ങൾ കാണിക്കുന്നത് മുളകിന് മെറ്റബോളിസം വർദ്ധിപ്പിക്കാനും നിങ്ങൾ കഴിക്കുന്ന കലോറി എരിച്ചുകളയാനും സഹായിക്കുമെന്നാണ്. മുളക് മാത്രമായി കഴിക്കുന്നത് നിങ്ങളുടെ ഭാരത്തിൽ കാര്യമായ മാറ്റത്തിന് കാരണമാകില്ലെങ്കിലും, നിങ്ങളുടെ ഡോക്ടർ അംഗീകരിച്ച ശരീരഭാരം കുറയ്ക്കാനുള്ള ഉത്പ്പന്നങ്ങളുമായി ചേർന്ന് അവ ഉപയോഗിക്കുന്നത് കൂടുതൽ വേഗത്തിൽ ഫലം കാണാൻ നിങ്ങളെ സഹായിച്ചേക്കാം.

മുളക് അമിതമായാൽ

അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെയാണ് മുളകും അധികമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ദഹനം മെച്ചപ്പെടുത്താൻ മത്തങ്ങാ വിത്ത് കഴിക്കാം

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Do you like chilli? Know the health benefits
Published on: 26 August 2022, 04:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now