Updated on: 14 April, 2022 8:31 AM IST
പെരിഞ്ചീരകം

ഔഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും ജീരകങ്ങളിൽ വെച്ച് ഏറെ മികച്ചതാണ് പെരുംജീരകം. പ്രധാനമായും ജീരകങ്ങൾ നാലു തരം ഉണ്ട്. വെളുത്ത നിറത്തിൽ കാണപ്പെടുന്ന ശ്വേത ജീരകം, കറുപ്പ് നിറത്തിൽ കാണപ്പെടുന്ന കൃഷ്ണ ജീരകം, മഞ്ഞ നിറത്തിൽ കാണപ്പെടുന്ന പീത ജീരകം, പിന്നെ പെരിഞ്ചീരകം. പല ഭക്ഷണശാലകളിലും ഭക്ഷണത്തിനുശേഷം പെരിഞ്ചീരകം നൽകാറുണ്ട്. 

ഇതിന് കാരണം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പെരും ജീരകം ഒരു പ്രതിവിധി ആണെന്നുള്ള വസ്തുതയാണ്. ഉദര വ്യാധികൾക്ക് പരിഹാരമാകുന്ന പെരുംജീരകം എങ്ങനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

പെരുംജീരകം ഉപയോഗ രീതികൾ

1.ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് തിളച്ച വെള്ളത്തിലിട്ട് മുഴുവൻ അടച്ചുവെച്ച് രാവിലെ തെളി മാത്രം ഊറ്റി കഴിച്ചാൽ അസിഡിറ്റി, മലബന്ധം തുടങ്ങി ദഹനപ്രശ്നങ്ങൾ മാറുന്നു.

2. ഒരു നുള്ള് പെരുംജീരകവും ഒരു ഏലക്കായും പാലിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയതിനു ശേഷം കൊച്ചുകുട്ടികൾക്ക് നൽകുന്നത് ദഹനത്തിന് വളരെ നല്ലതാണ്.

3. രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ പെരുംജീരകം ഇട്ട് ചെറുചൂടിൽ 15 മിനിറ്റ് വയ്ക്കുക. അതിനുശേഷം അരിച്ച് ചെറുചൂടോടെ തേൻ ചേർത്ത് കഴിക്കുന്നതും ഉദര വ്യാധികൾക്ക് ഫലപ്രദമായ പരിഹാരമാർഗമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി  ജീരകം 

ennel is one of the best medicinal and nutritional cumin seeds. There are four main types of cumin. White cumin, black cumin, yellow cumin, and fennel.

പെരുംജീരകം മറ്റു ഗുണങ്ങൾ

1. ധാരാളം പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്ന പെരുംജീരകം ആരോഗ്യദായകവും, രോഗപ്രതിരോധശേഷി ഉയർത്തുവാനും മികച്ചതാണ്.

2. പൊട്ടാസ്യം ധാരാളമുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും പെരുംജീരക ഉപയോഗം മികച്ചതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കഴിച്ച് കഴിഞ്ഞാൽ ഒരു നുള്ള് പെരുംജീരകവും കൽക്കണ്ടവും; ദഹനത്തിന് മാത്രമല്ല, പിന്നെയോ?

3. ആൻറി ആക്സിഡന്റുകളുടെ കലവറയായ ഇവ ചർമസംരക്ഷണതിനും ഒന്നാന്തരം തന്നെ.

4. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ അമിത കൊളസ്ട്രോൾ ഇല്ലാതാക്കുവാനും, ശരീരഭാരം നിയന്ത്രിക്കുവാനും മികച്ചത് തന്നെ.

5. ഗർഭ കാലഘട്ടത്തിൽ കാണപ്പെടുന്ന പല അസ്വസ്ഥതകൾക്കും പെരുംജീരകം ഫലപ്രദമാണ്. എന്നാൽ ഇത് അമിതമായി കഴിക്കരുത്. ഗർഭച്ഛിദ്രം പോലുള്ള പ്രശ്നങ്ങളിലേക്ക് വരെ ഇതു വഴി തെളിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: നിത്യവും ജീരകവെള്ളം കുടിച്ചാൽ ആരോഗ്യഗുണങ്ങൾ അനവധി

English Summary: Does fennel have side effects A pinch of fennel for digestive problems
Published on: 19 July 2021, 05:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now