നഖങ്ങളിൽ കാണുന്ന പലതരത്തിലുള്ള കുത്തുകളും വരകളും പൊതുവെ ആരും ശ്രദ്ധിക്കാത്ത കാര്യങ്ങളാണ്. പല അന്ധവിശ്വാസങ്ങളുടേയും പേര് പറഞ്ഞു അവഗണിക്കുകയാണ് പതിവ്. പക്ഷെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെല്ലാം പിന്നിൽ അതിന്‍റേതായ കാരണങ്ങളുണ്ടായിരിക്കും. ഇങ്ങനെ നിരന്തരം അവഗണിക്കുന്നതു മൂലം കാര്യങ്ങൾ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകുന്നു. നമുക്ക് ശരീരത്തിന് ആവശ്യമായ ചില വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ കാണിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശാർബുദത്താൽ, നഖങ്ങളിൽ കാണുന്ന ഈ വ്യത്യാസങ്ങൾ അവഗണിക്കാതിരിക്കൂ!
പലവിധത്തിലുള്ള പോഷകങ്ങളും നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇതില്‍ ചിലവയുടെ കുറവാണ് വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്. പ്രധാനമായും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവാണ് ഇതിലേക്ക് നയിക്കുന്നതത്രേ. അതിനാല്‍ തന്നെ ഇവയാല്‍ സമ്പന്നമായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നഖങ്ങൾ നോക്കി നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് എങ്ങനെ മനസിലാക്കാം?
മുട്ട, മത്സ്യം, നട്ട്സ്, സീഡ്സ്, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്കിന്നാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. എള്ള്, റാഗി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം കാത്സ്യത്താല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നതിലൂടെ നഖത്തിലുണ്ടാകുന്ന വെളുത്ത കുത്തുകള്‍ പരിഹരിക്കാൻ സാധ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: നഖങ്ങളിലെ അണുബാധക്കെതിരെ കുറച്ച് നാട്ടുവിദ്യകൾ
വൈറ്റമിനുകളുടെയും ധാതുക്കളുടെയും കുറവ്, പതിവായി നഖം കടിക്കുന്നത്, നഖങ്ങള്‍ ശുചിയായി സൂക്ഷിക്കാത്തത്, പരുക്ക്, യോജിക്കാത്ത ചെരുപ്പ് പതിവായി ഉപയോഗിക്കുന്നത്, നഖങ്ങള്‍ക്ക് നിരന്തരം സമ്മര്‍ദ്ദം നല്‍കുന്നത് എന്നീ കാര്യങ്ങളും നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ വരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ മെറ്റലുകള്‍ പതിവായി നഖങ്ങളില്‍ പുരളുന്നതും നഖത്തില്‍ നിറവ്യത്യാസം വരുന്നതിന് കാരണമാകും. വ്യാവസായികമേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്.
അയേണ്‍ കുറവ്, വിളര്‍ച്ച, ലിവര്‍ സിറോസിസ്, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പ്രോട്ടീൻ ദഹിക്കാതെ വരുന്ന അവസ്ഥ, സിങ്ക് കുറവ്, ഹൈപ്പര്‍ തൈറയോ്ഡിസം, സോറിയാസിസ്, എക്സീമ തുടങ്ങി പല രോഗങ്ങളുള്ളവരിലും ഇങ്ങനെ കാണാറുണ്ട്. എങ്കിലും പൊതുവില്‍ വൈറ്റമിൻ- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.