തേങ്ങാ വെള്ളം ഉഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കരിക്കിൻ്റെ വെള്ളം ആണെങ്കിൽ പറയേണ്ടതില്ല അല്ലെ.. തേങ്ങാ വെള്ളത്തിൻ്റെ ഗുണങ്ങൾ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ്. അത് ആരോഗ്യത്തിനും, മുടിക്കും, ചർമ്മത്തിനും ആരോഗ്യപരമായി വളരെ ഗുണകരമാണ്. ശരീരത്തിലെ ജലാശം നിലനിർത്താൻ തേങ്ങാ വെള്ളത്തിന് കഴിവുണ്ട്.
ഹൈഡ്രേറ്റിംഗ്, ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളടങ്ങിയതാണ് തേങ്ങാ വെള്ളം.
രാവിലെ കരിക്കിൻ വെള്ളം കുടിക്കുന്നത് ഒരു ദിവസത്തേക്ക് വേണ്ട ഊർജ്ജം ശരീരത്തിന് കിട്ടുന്നതിന് സഹായിക്കുന്നു. കരിക്കിൽ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകളാണ് ഇതിന് കാരണങ്ങൾ. ശരീരത്തിലെ ടോക്സിനുകൾ അകറ്റാൻ തേങ്ങാ വെള്ളം വളരെ നല്ലതാണ് .
രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും രാത്രി കുടിക്കുന്നതിനും ഒക്കെ പ്രത്യേക ഗുണങ്ങളാണ്.
എന്നാൽ നിങ്ങൾക്ക് അറിയാമോ? രാത്രി ഉറങ്ങുന്നതിന് മുമ്പ് തേങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രത്യേക ഗുണങ്ങളാണ്.
രാത്രി തേങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ?
ഹൈപ്പർ ടെൻഷൻ
രക്ത സമ്മർദ്ദം കൂടുതലുള്ള രോഗികൾക്ക് തേങ്ങാ വെള്ളം വളരെ നല്ലതാണ്. ഇത് കുറയുന്നതിന് രാത്രിയിൽ തേങ്ങാ വെള്ളം കുടിക്കാവുന്നതാണ്. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രക്ത സമ്മർദ്ദത്തിന് നിങ്ങൾ മരുന്ന് കഴിക്കുന്ന ആളാണെങ്കിൽ നിങ്ങൾ ഇത് കുടിക്കരുത്. കാരണം ഇതിന് വിപരീത ഫലം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
വൃക്ക സംബന്ധമായ പ്രശ്നങ്ങൾ
വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് തേങ്ങാ വെള്ളം വളരെ നല്ലതാണ്. വൈകുന്നേരങ്ങളിൽ വെള്ളം കുടിക്കുന്നത് രാത്രി മുഴുവനായും തേങ്ങാ വെള്ളത്തിൻ്റെ പോഷക മൂല്യം ശരീരത്തിൽ നില നിൽക്കുന്നത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിനും വളരെ നല്ലതാണ്.
നിർജ്ജലീകരണത്തിന്
വേനൽക്കാലത്ത് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നമാണ് നിർജ്ജലീകരണം. രാത്രി നമ്മുടെ വിശ്രമ സമയമാണ്, ഇത് 8 മണിക്കൂറുകളോളം വരുന്നു. ഉറക്കത്തിൻ്റെ സമയത്ത് നമ്മൾ വെള്ളം കുടിക്കുന്നില്ല. അത് കൊണ്ട് തന്നെ രാത്രി സമയങ്ങളിൽ തേങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് നിർജ്ജലീകരണം തടയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും തേങ്ങാ വെള്ളം സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്
ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല തേങ്ങാ വെള്ളത്തിൽ വിറ്റാമിനുകളും, ധാതുക്കളും മറ്റും അടങ്ങിയിരിക്കുന്നു. ഇതും ഹൃദയത്തിൻ്റെ ആരോഗ്യത്തിനെ നിലനിർത്തുന്നു. നിങ്ങൾ രാത്രി തന്നെ തേങ്ങാ വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ശരീരത്തിന്
ശരീരത്തിൻ്റെ ആകൃതി നില നിർത്തുന്നതിന് തേങ്ങാ വെള്ളം നല്ലതാണ്. ഇത് ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് വയറ്റിനകത്തെ ഹാനികരമായ കീടങ്ങളെ ഇല്ലാതാക്കാൻ തേങ്ങാ വെള്ളം വളരെ നല്ലതാണ്.
മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധകളിൽ മുക്തി നേടുന്നതിന് തേങ്ങാ വെള്ളം വളരെ നല്ലതാണ്. കാരണം മൂത്രത്തിലൂടെ അണുക്കളെ ഇല്ലാതാക്കാൻ തേങ്ങാ വെള്ളത്തിന് കഴിവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ : അരിപ്പൊടി കൊണ്ട് മുഖ സൗന്ദര്യം കൂട്ടാൻ ഇങ്ങനെ ചെയ്താം