പഴങ്ങളും പച്ചക്കറികളും കൂടാതെ ചില ജ്യൂസുകൾ നമ്മുടെ ശരീരത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അത്തരത്തിലുള്ള ഒരു ജ്യൂസ് ആണ് ഇഞ്ചി കാരറ്റ് ജ്യൂസ്.
പോഷക ഗുണങ്ങൾക്ക് പേര് കേട്ടതാണ് ഇഞ്ചിയും കാരറ്റും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളാണ് ഇവ രണ്ടും. ഇഞ്ചിയും കാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ എത്തിച്ചേരുക. ഇവ രണ്ടും ഒന്നിച്ച് ചേർത്ത് ജ്യൂസ് തയ്യാറാക്കി കഴിച്ചാലോ? അത് നമ്മുടെ ആരോഗ്യത്തിനെ മികച്ച രീതിയിൽ പരിപോഷിപ്പിക്കും.
ഇഞ്ചി കാരറ്റ് ജ്യൂസ് തയ്യാറാക്കാൻ
ഈ ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാൻ മൂന്നോ നാലോ കാരറ്റ് ചെറിയ കഷണങ്ങളാക്കിയ ശേഷം ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. തയ്യാറായ ജ്യൂസിലേയ്ക്ക് അല്പം നാരങ്ങാ നീരും മധുരം ആവശ്യമെങ്കിൽ അല്പം തേനും ചേർക്കാം. പോഷക സമ്പുഷ്ടമായ ഇഞ്ചി കാരറ്റ് ജ്യൂസ് തയ്യാർ!
ഇഞ്ചി കാരറ്റ് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ
1. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ഇഞ്ചി കാരറ്റ് ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോശങ്ങളെ വെളുത്ത രക്താണുക്കളായി വികസിപ്പിക്കുവാൻ സഹായിച്ച് നിങ്ങളുടെ അസ്ഥിമജ്ജയിൽ മാറ്റങ്ങൾ വരുത്തുന്നു. ഇത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. ഇഞ്ചി കാരറ്റ് ജ്യൂസിൽ ഏകദേശം 33,412 വിറ്റാമിൻ എ യൂണിറ്റുകൾ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ ഒരുദിവസം കഴിക്കുവാൻ ശുപാർശ ചെയ്യപ്പെട്ട വിറ്റാമിൻ എയുടെ മുഴുവൻ അളവാണ്. ഓരോ ഗ്ലാസ് ജ്യൂസിലും 15 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് സ്ത്രീകൾക്ക് ശുപാർശ ചെയ്യുന്ന ദിവസേന കഴിക്കുന്നതിന്റെ 20 ശതമാനവും പുരുഷന്മാർക്ക് 16 ശതമാനവും നൽകുന്നു.
2. ചർമ്മത്തിന് മികച്ചത്
കാരറ്റ് ഇഞ്ചി ജ്യൂസ് ചർമ്മത്തിന് ഉത്തമമാണ്. കാരണം, അതിൽ കാണപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കും, ഇത് മുറിവ് ഭേദമാക്കാനും ചർമ്മത്തെ ഉറച്ചുനിർത്തുവാനും സഹായിക്കുന്നു. സൂര്യന്റെ ദോഷകരമായ രശ്മികളിൽ നിന്ന് പ്രകൃതിദത്ത സംരക്ഷണം നൽകുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയുടെ ഉറവിടമായും ഇത് പ്രവർത്തിക്കുന്നു.
3. ഹൃദയാരോഗ്യത്തിന് നല്ലത്
കാരറ്റ് ഇഞ്ചി ജ്യൂസിന് ധാരാളം പോഷക ഗുണങ്ങൾ ഉണ്ട്. ഈ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കും. ഇഞ്ചി കാരറ്റ് ജ്യൂസിലെ വിറ്റാമിൻ സി കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
4. പല്ലുകളെ സംരക്ഷിക്കുന്നു
കാരറ്റ് തന്നെ വായയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച മരുന്നാണ്. ഒരു ഗ്ലാസ് കാരറ്റ് ഇഞ്ചി ജ്യൂസ് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് പല്ലിൽ ഉണ്ടാകുന്ന കറ നീക്കംചെയ്യുന്നു. മോണയിൽ നിന്ന് രക്തസ്രാവം നിങ്ങൾ നിരന്തരം അനുഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ കാരറ്റ് ഇഞ്ചി ജ്യൂസ് ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
5. വാർദ്ധക്യത്തെ തടയുവാൻ സഹായിക്കുന്നു
ഇഞ്ചി കാരറ്റ് ജ്യൂസിൽ കാണപ്പെടുന്ന പോഷകങ്ങൾ, പ്രത്യേകിച്ച് വിറ്റാമിൻ എ ചർമ്മത്തിലെ ചുളിവുകളുടെ പ്രശ്നം പരിഹരിക്കുവാനും ചർമ്മത്തെ പോഷിപ്പിക്കാനും സഹായിക്കുന്നു. കരപ്പന്‍, ചര്‍മ്മവീക്കം തുടങ്ങിയ ചർമ്മത്തെ ബാധിക്കുന്ന തകരാറുകൾക്കെതിരെയും പോരാടുവാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.