Updated on: 22 October, 2019 4:04 PM IST

ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്സില്‍ പെട്ട ഒന്നാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമായ ഒന്നും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടേയും ഉറവിടം കൂടിയാണിത്.

ഉണക്ക മുന്തിരി പല ഭക്ഷണ വസ്തുക്കളിലും ചേര്‍ത്തു കഴിയ്ക്കാം. പായസം, കേക്ക് എന്നിങ്ങനെയുള്ള പലതിലും സ്വാദു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. ഇതല്ലാതെയും ഉണക്ക മുന്തിരി വളരെ ആരോഗ്യകരമായ ഒരു രീതിയില്‍ കഴിയ്ക്കാം.

ഇത് തലേന്നു രാത്രി വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം രാവിലെ കുടിയ്ക്കാം.ഉണക്കമുന്തിരി രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതു കൂടാതെ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളവും രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം.

2 കപ്പു വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം പ്രാതല്‍ കഴിയ്ക്കാം. ഇതല്ലെങ്കില്‍ ഒരു കപ്പു വെള്ളത്തില്‍ അല്‍പം ഉണക്കമുന്തിരി രാത്രിയിട്ടു വച്ച് രാവിലെ ഇത് ചതച്ചിട്ട് ഈ വെള്ളവും മുന്തിരിയും കഴിയ്ക്കാം.

അല്ലെങ്കില്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഉണക്കമുന്തിരിയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

അയേണ്‍
അയേണിന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. അയേണ്‍ സിറപ്പിന് പകരം വയ്ക്കാവുന്ന ഒന്ന്. കൊച്ചുകുട്ടികള്‍ക്കു പോലും കുടിയ്ക്കാവുന്ന ഒന്ന്. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിലെ രക്തത്തിന്റെ അളവും കൂട്ടും. അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. ഹീമോഗ്ലോബിന്‍ തോത് ഇവ വര്‍ദ്ധിപ്പിയ്ക്കുന്നു.

ലിവറിലെ ടോക്സിനുകള്‍

ലിവറിലെ ടോക്സിനുകള്‍ ഒഴിവാക്കാന്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇതുവഴി ലിവര്‍ ആരോഗ്യത്തിന് ഉത്തമവുമാണ്.ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.

കിഡ്നിയുടെ ആരോഗ്യത്തിന്

കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കിഡ്നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.

കൊളസ്ട്രോള്‍

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് മറ്റൊരു വിധത്തില്‍ ഹൃദയത്തെ സഹായിക്കുന്നത്. ധാരാളം പൊട്ടാസ്യം അടങ്ങിയ ഒന്നു കൂടിയാണിത്. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ചുളിവുകള്‍ ഒഴിവാക്കാനും പ്രായക്കുറവിനുമെല്ലാം അത്യുത്തമം കൂടിയാണിത്.ഇതില്‍ ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മകോശങ്ങള്‍ക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടു പറ്റുന്നത് ഇവ തടയും.

കണ്ണിന്

ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം കണ്ണിന് സംരക്ഷണം നല്‍കുന്നു.കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നുഉണക്കമുന്തിരിയില്‍ വൈറ്റമിന്‍ എ, ആന്റിഓക്സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ വൈറ്റമിന്‍ എ ഏറെ പ്രധാനമാണ്.

പ്രതിരോധശേഷിയ്ക്ക്

ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് ഏറെ ഉത്തമവുമാണ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്, ഉണക്കമുന്തിരിയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ

ഉണക്കമുന്തിരിയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ വെറുംവയറ്റില്‍ വയറിന്റെ ആരോഗ്യത്തിന് ആരോഗ്യത്തിന് അത്യുത്തമമായ വഴിയാണ്.ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു.

മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം

മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി ആരോഗ്യം ഏറെ ഉത്തമമാകും. മലബന്ധപ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്. കുട്ടികളിലെ മലബന്ധം പരിഹരിയ്ക്കാനുള്ള ഉത്തമമായ വഴിയാണിത്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്. കൂടിയ തോതില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

 

English Summary: Drink raisins soaked in water
Published on: 22 October 2019, 04:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now