ആരോഗ്യത്തിൽ മുൻപന്തിയിലുള്ള പാനീയങ്ങളിലൊന്നാണ് ബാർലി വെള്ളം. പോഷക സമൃദ്ധമായ പാനീയമാണ് ഇത്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പുരാതന കാലം മുതൽ ഇത് വിവിധ തരത്തിലുള്ള ആരോഗ്യഗുണങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ബാർലി വെള്ളം ദിവസവും കുടിക്കുന്നത് ശരീരത്തിനെ ആരോഗ്യത്തിനെ നിലനിർത്താൻ സഹായിക്കുന്നു.
ആരോഗ്യകരമായ ഈ പാനീയത്തിൽ ബി വിറ്റാമിനുകൾ, ധാതുക്കൾ (മാംഗനീസ്, ഫോസ്ഫറസ്, സെലിനിയം, ഇരുമ്പ്, സിങ്ക്, കാൽസ്യം), ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ശരീരത്തിന് അത്യന്താപേക്ഷിതമാണ്.
ബാർലി വെള്ളം ഉണ്ടാക്കുന്നതിന് ഒരു കപ്പ് ബാർലി 7-8 കപ്പ് വെള്ളത്തിൽ, കറുകപ്പട്ട, ഇഞ്ചി എന്നിവ ചേർത്ത് തിളപ്പിക്കുക. 30 മിനുറ്റിന് ശേഷം ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും തേനും ചേർത്ത് കഴിക്കാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ആരോഗ്യകരമായ ദഹനവും മെറ്റബോളിസവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ബാർലി വെള്ളം സഹായിക്കുന്നു.ബാർലി വെള്ളം ഉയർന്ന കലോറിയും കൊഴുപ്പ് കുറഞ്ഞതും എപ്പോഴും ജലാശം നിലനിർത്തുന്നതുമാണ്, ഇത് കൂടാതെ ബാർലി വെള്ളത്തിന് മെറ്റബോളിസത്തിനെ ത്വരിതപ്പെടുത്തി സാവധാനത്തിൽ ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. അങ്ങനെ ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഗർഭിണികൾക്ക് നല്ലത്
പോഷകങ്ങളാൽ സമ്പന്നമായതിനാൽ, ബാർലി വെള്ളം ഗർഭിണികൾക്ക് നല്ലതാണ്, ഇത് ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് വിവിധ തരത്തിലുള്ള ആരോഗ്യഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു.
ചർമ്മത്തിൻ്റെ ആരോഗ്യം
ബാർലി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും, എന്നാൽ പലർക്കും ഇത് അറിയില്ല എന്ന് മാത്രം.ബാർലി വെള്ളം ദിവസേന കുടിക്കുന്നത് ചർമ്മം തിളങ്ങുന്നതിനും യുവത്വം നൽകുന്നതിനും സഹായിക്കുന്നു. കൂടാതെ, ബാർലി വെള്ളത്തിൽ അസെലൈക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരുവിനെ ചെറുക്കുന്നതിന് സഹായിക്കുന്നു. ബാർലി വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകളുടെ ഉയർന്ന സാന്ദ്രത കാരണം, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു, അങ്ങനെ ഇത് പ്രായമാകുന്ന പ്രക്രിയയെ തടയുന്നു.
മൂത്രനാളിയിലെ അണുബാധ
മൂത്രനാളിയിലെ അണുബാധയ്ക്ക് ബാർലി വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. സിസ്റ്റുകളും വൃക്കയിലെ കല്ലുകളും ഉള്ളവർക്ക് ബാർലി വെള്ളം വളരെയധികം പ്രയോജനം ചെയ്യും. മൂത്രാശയ അണുബാധ മാറുന്നതുവരെ കുട്ടികൾക്കും മുതിർന്നവർക്കും ദിവസവും ഈ പാനീയം കഴിക്കാം.
ബാർലി വെള്ളത്തിന്റെ ഗുണങ്ങളിൽ സിസ്റ്റിറ്റിസ്, എലിവേറ്റഡ് ക്രിയാറ്റിനിൻ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുന്നതിനും വൃക്കകളെ ശുദ്ധീകരിക്കുന്നതിനും ഉള്ള കഴിവ് ഉൾപ്പെടുന്നു.
പാർശ്വഫലങ്ങൾ
ബാർലി വെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമ്പോൾ, അമിതമായ ഉപയോഗം അനാവശ്യ പാർശ്വഫലങ്ങൾക്ക് ഇടയാക്കും. അമിതമായി പഞ്ചസാരയും കൃത്രിമ വസ്തുക്കളും ഉപയോഗിക്കുന്നത് അവയുടെ ആരോഗ്യഗുണങ്ങളെ നിരാകരിക്കുന്നു. കൂടാതെ ഇതിൽ ഗ്ലൂറ്റൻ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇത് ഗ്ലൂറ്റൻ അസഹിഷ്ണുതയോ സീലിയാക് രോഗമോ ഉള്ള വ്യക്തികൾക്ക് അനുയോജ്യമല്ല. ബാർലി വെള്ളം പരമാവധി പ്രയോജനപ്പെടുത്താൻ, അത് മിതമായ അളവിൽ കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആടലോടകത്തിൻ്റെ ആരോഗ്യഗുണങ്ങൾ