ചില ചെറിയ മസാലകള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ല ഗുണം ചെയ്യുന്നു. പലതും രുചി എന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യം നല്‍കുന്നവയാണ്. ഇത്തരം മസാലകളില്‍ ഒന്നാണ് കുരുമുളക്. പച്ചക്കുരുമുളകും ഉണങ്ങിയ കുരുമുളകുമെല്ലാമുണ്ട്. പല രോഗങ്ങള്‍ക്കും മരുന്നാണ് കുരുമുളക്.
രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന വെള്ളത്തിന് ഗുണമേറും. ഇത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഇതിലെ പെപ്പറൈന്‍ (piperine) എന്ന ഘടകമാണ് കുരുമുളകിന് ഗുണങ്ങള്‍ പ്രധാനമായും നല്‍കുന്നത്. പെപ്പറൈനു പുറമെ vitamin C, vitamin A, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കുന്നു. കുരുമുളകിന്‍റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്‍റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. തടി കുറയ്ക്കാന്‍ കുരുമുളകിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണെന്നര്‍ത്ഥം.
അസിഡിറ്റിക്ക്
കുരുമുളകിലെ പെപ്പറൈന്‍ ദഹനത്തെ സഹായിക്കും. കുരുമുളക് ഉപയോഗിക്കുമ്പോള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതാണ് ദഹനത്തെ സഹായിക്കുന്നത്. ഗ്യാസ്ട്രബിള്‍ പ്രശ്നം കുറയ്ക്കാന്‍ കുരുമുളകു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രോട്ടീനുകളെയും, മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ ഈ ആസിഡ് അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും. കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാം.
തലച്ചോറിൻറെ പ്രവർത്തനത്തിന്
കുരുമുളക് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്‍റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തെ സഹായിക്കുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. സ്‌ട്രെസ് കുറയ്ക്കാനും കുരുമുളക് ഏറെ നല്ലതാണ്. ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ചര്‍മത്തിനും ഇതേറെ നല്ലതാണ്.
ബ്രെസ്റ്റ് ക്യാന്‍സര്‍
പെപ്പറൈന്‍ എന്ന കുരുമുളകിലെ ഘടകമാണ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നത്. കുരുമുളകിന് മഞ്ഞളിനെ അപേക്ഷിച്ച് ക്യാന്‍സര്‍ പ്രതിരോധശേഷി കൂടുതലുണ്ട്. പെപ്പറൈന് പുറമെ ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും, തീവ്രതയുള്ള ഘടകങ്ങളും മുഖക്കുരുപോലുള്ള പ്രശ്നങ്ങളുണ്ടാവുന്നത് തടയും.
രസത്തിലും, സൂപ്പിലും കുരുമുളക് പൊടി വിതറിയശേഷം ഉപയോഗിക്കാം. ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്. ശരീരത്തിന് പ്രതിരോധശേഷി നല്‍കിയാണ് ഇതു സാധിയ്ക്കുന്നത്. കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങൾ പ്രതിരോധശക്തി നൽകാൻ സഹായിക്കുന്നു. കുരുമുളകിന്‍റെ തീവ്രതയും, എരിവും കഫം നീക്കം ചെയ്യാനും സഹായിക്കും. ഇത് പെട്ടന്ന് തന്നെ മൂക്കിലെ കഫം അയച്ച് ശ്വാസോഛാസം സുഗമമാക്കും.കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കോള്‍ഡും ചുമയുമെല്ലാം വരുന്നതു തടയുകയും ചെയ്യും.