Updated on: 29 May, 2021 7:05 PM IST
Jeera Water

ഊണ്‌ കഴിഞ്ഞ വഴിയേ ചൂടുള്ള ജീരകവെള്ളം പല വീടുകളിലും പണ്ട് തൊട്ടേയുള്ള ശീലമാണ്. ജീരകത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇത് പതിവായി കുടിക്കുന്നത് പല രോഗങ്ങളെയും അകറ്റി നിർത്തുന്നു.

വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പലവിധത്തിൽ ഗുണങ്ങൾ ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.  എന്നാൽ രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നതിന്റെ ഗുണം എന്താണെന്ന് നമുക്ക് നോക്കാം. ഇന്ന്, പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ ആദ്യത്തെ ഭക്ഷണത്തിന് മുമ്പ് നിങ്ങൾ കുടിക്കുന്ന പാനീയവും നല്ല ആരോഗ്യത്തിന് പ്രധാനമാണ്.

നിങ്ങളുടെ ദിവസം ആരംഭിക്കാൻ എളുപ്പവും ആരോഗ്യകരവുമായ പ്രഭാത പാനീയങ്ങളിൽ ഒന്നാണ് ജീരക വെള്ളം. പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തിലെ ഒരു സാധാരണ ചേരുവയായ ജീരകത്തിന് വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും, ഡൈയൂറിറ്റിക്, കാർമിനേറ്റീവ്, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുമുണ്ട്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ജീരക വെള്ളം കുടിച്ചുകൊണ്ടാണെങ്കിൽ, അത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾ തടയാനും സഹായിക്കും.

ജീരക വെള്ളത്തിന്റെ ഗുണങ്ങൾ (Health benefits of Cumin water)

ജീരക വിത്തുകളിൽ anti-oxidants അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകൾ (പരിസ്ഥിതിക്കും മറ്റ് സമ്മർദ്ദങ്ങൾക്കും പ്രതികരണമായി ശരീരം ഉത്പാദിപ്പിക്കുന്ന അസ്ഥിരമായ തന്മാത്രകൾ) മൂലമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകൾ അകറ്റാനോ തടയാനോ കഴിയും. Vitamin A, B6, C, E, K, Copper, Magnesium, Iron, Calcium, Phospherous, എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ. ജീരക വെള്ളം കുടിക്കുന്നതിന്റെ അത്ഭുതകരമായ ചില ഗുണങ്ങൾ ഇതാ:

ശരീരഭാരം കുറയ്ക്കാൻ (To reduce body weight)

ശരീരഭാരം കുറയ്ക്കാനുള്ള അത്ഭുതകരമായ പാനീയമാണ് ജീരക വെള്ളം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ, ദിവസത്തിൽ മൂന്ന് തവണ ജീരക വെള്ളം കുടിക്കുക - ആദ്യം രാവിലെ ഒഴിഞ്ഞ വയറ്റിൽ, ഉച്ചഭക്ഷണത്തിന് മുമ്പായി രണ്ടാമത്, തുടർന്ന് അത്താഴത്തിന് ശേഷം.

ദഹനം മെച്ചപ്പെടുത്തുന്നു (for Digestion)

ജീരകം ശരീരത്തിലെ പഞ്ചസാര, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ തകർക്കുന്നതിനും ദഹനത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്ന എൻസൈമുകളെ സ്രവിക്കുന്നു. ഇതുവഴി ഭക്ഷണത്തിന്റെ മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദഹന പ്രശ്നങ്ങളുടെ ലക്ഷണങ്ങളുള്ള ആളുകൾക്ക് ഡിസ്പെപ്സിയ, മഞ്ഞപ്പിത്തം, ദഹനക്കേട്, വായുകോപം, വയറിളക്കം എന്നിവ ഉണ്ടാകുന്നത് തടയുവാനും ജീരക വെള്ളം ഗുണം ചെയ്യും.

നിങ്ങളുടെ ശരീരം ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുന്നു

ജീരക വിത്തുകളിൽ അടങ്ങിയിരിക്കുന്ന കുമിൻ ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങൾ ശരീരത്തിൽ നിന്ന് ദുഷിപ്പുകളെ ഇല്ലാതാക്കുന്ന ഘടകങ്ങളായി വർത്തിക്കുന്നു. 

അങ്ങനെ രാവിലെ ജീരക വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുവാനും ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യാനും സഹായിക്കുന്നു.

English Summary: Drinking cumin water regularly can cure many diseases
Published on: 29 May 2021, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now