വെള്ളം നന്നായി കുടിയ്ക്കണമെന്നും അത് ശാരീരിക ആരോഗ്യത്തിന് അത്യധികം പ്രയോജനകരമാണെന്നും പറയാറുണ്ട്. എന്നാൽ വെള്ളം കുടിയ്ക്കുന്നതിലും അൽപം ചിട്ടയും കൃത്യതയും പാലിക്കുക അനിവാര്യമാണ്. അതായത്, ജലാംശം, നിർജ്ജലീകരണം എന്നീ രണ്ട് അവസ്ഥകളും ശരീരത്തിന് ദോഷകരമാണ്.
അതിനാൽ തന്നെ ചെറിയ അളവിൽ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാം. ഒരുപാട് സമയം വെള്ളം കുടിയ്ക്കാതിരിക്കുകയും പിന്നീട് ഒരു വലിയ അളവ് വെള്ളം ഒരുമിച്ച് കുടിയ്ക്കുന്നത് തികച്ചും അനാരോഗ്യകരമാണ്.
അതുപോലെ ചില പാനീയങ്ങൾ കുടിച്ച് കഴിഞ്ഞ് വെള്ളം കുടിയ്ക്കുന്നത് നല്ലതല്ല. അതായത്, ചായയും കാപ്പിയും (Tea and coffee) കുടിച്ച ശേഷം വെള്ളം കുടിക്കരുതെന്ന് (Drinking water) പലപ്പോഴും പറയാറുണ്ട്. പലപ്പോഴും മുതിർന്ന ആളുകളും ചായയും കാപ്പിയും കുടിച്ച് കഴിഞ്ഞ് വെള്ളം കുടിയ്ക്കരുതെന്നാണ് പറയുന്നത്. എന്നാൽ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നത് ശരീരത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ദി ഹെല് ത്ത് സൈറ്റിന്റെ റിപ്പോർട്ട് പറയുന്നു.
ചായ കുടിച്ച ഉടനെ വെള്ളം കുടിക്കുന്നത് പയോറിയ എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. ഇതുകൂടാതെ, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് കാരണമാകും. അസിഡിറ്റി, വയറുവേദന തുടങ്ങിയവയിലേക്കും ഈ ശീലം വഴി വയ്ക്കും. അതിനാൽ തന്നെ ചായയോ കാപ്പിയോ കുടിയ്ക്കുന്നതിന് മുൻപ് വെള്ളം കുടിച്ചാൽ പ്രശ്നമില്ല. എന്നാൽ ഈ രണ്ട് പാനീയങ്ങളും കുടിച്ച് കഴിഞ്ഞ് വെള്ളം കുടിയ്ക്കരുത്.
മാത്രമല്ല, ചായയോ കാപ്പിയോ കുടിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ വയറിൽ കത്തുന്ന സംവേദനം പോലെ അനുഭവപ്പെട്ടേക്കാം. ഇത് രണ്ടും അസിഡിറ്റിയ്ക്ക് കാരണമാകും. കാപ്പിയുടെ pH മൂല്യം 5ഉം കാപ്പിയുടെ pH മൂല്യം 6ഉം ആണ്. അതേ സമയം, ജലത്തിന്റെ pH മൂല്യം 7 ആണ്. അതിനെ പിഎച്ച് ന്യൂട്രൽ എന്ന് വിളിക്കുന്നു. അതിനാൽ ചായയോ കാപ്പിയോ കുടിക്കുന്നതിന് മുമ്പ് വെള്ളം കുടിച്ചാൽ പിഎച്ചിന് പ്രശ്നം വരുന്നില്ല.
ഇതുകൂടാതെ, കാപ്പിയോ ചായയോ കുടിയ്ക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതിന്റെ മറ്റൊരു ഗുണം എന്തെന്നാൽ അൾസർ സാധ്യത വരാതെ പ്രതിരോധിക്കാം എന്നതാണ്. അതായത്, ചായയും കാപ്പിയും കുടലിന്റെ ആവരണത്തിൽ അൾസർ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ ഇവ കുടിക്കുന്നതിന് മുമ്പ് വെള്ളം കുടിച്ചാൽ വയറ്റിലെ അൾസർ വരാനുള്ള സാധ്യതയും കുറയും.
ശരീരത്തിനും മുടിക്കും ചർമത്തിനുമെല്ലാം വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്. എങ്കിലും ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കിൽ അതും ആരോഗ്യത്തിന് ഹാനികരമാണ്. കാരണം, ഇത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുന്നു. മാത്രമല്ല, ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ഭക്ഷണം ദഹിപ്പിക്കുന്ന ആസിഡിനെ നേർപ്പിക്കുന്നു. തൽഫലമായി ഭക്ഷണം ശരിയായി ദഹിക്കാൻ ബുദ്ധിമുട്ട് നേരിടും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരം തണുപ്പിക്കാൻ മൺകുടത്തിലെ വെള്ളം