ശരീരത്തിന് ആവശ്യാനുസരണം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കാം. എന്നാൽ വെള്ളം ചില പ്രത്യേക സമയത്ത് കുടിക്കുകയാണെങ്കിൽ അത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ സമയങ്ങൾ എന്ന് നോക്കാം.
- രാവിലെ എഴുന്നേറ്റ വഴിയേ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ സഹായിക്കുന്നു
- വ്യായാമം, വര്‍ക്കൗട്ടിന് എന്നിവയ്ക്ക് ശേഷം വെള്ളം കുടിക്കേണ്ടതാണ്. ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നു
ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം: വിഷാദരോഗത്തിനുള്ള കൗൺസിലിംഗ്, മരുന്നിനെക്കാളും ഫലപ്രദം, കൂടുതൽ അറിയാം...
- അതുപോലെ, ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് വെള്ളം കുടിച്ചാൽ ദഹനത്തിന് നല്ലതാണ്
- കുളിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത്, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു
- രാത്രി ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തിലെ ഏതു ദ്രാവക നഷ്ടവും നികത്താന്‍ ഇത് സഹായിക്കുന്നു
- ക്ഷീണം അനുഭവപ്പെടുമ്പോള്‍ വെള്ളം കുടിക്കണം. ഇത് ശരീരം റീചാർജ് ചെയ്യാന്‍ സഹായിക്കുന്നു
- അസുഖം ഉള്ളപ്പോള്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജലാംശം നല്‍കുന്നു