Updated on: 23 February, 2019 12:11 PM IST
ഡ്രൈഫ്രൂട്‌സ് ദിവസവും ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പലവിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ സഹായിക്കുക. ഓരോ  ഡ്രൈ ഫ്രൂട്ടും പലവിധ ഗുണങ്ങളുടെ കലവറയാന്ന്. ദിവസേനയുള്ള ഭക്ഷണത്തില്‍ ഡ്രൈഫ്രൂട്‌സ് ഉള്‍പ്പെടുത്തുന്നതിലൂടെ പ്രായം ചര്‍മ്മത്തെയും ആരോഗ്യത്തെയും ബാധിക്കുന്നത് ഒരു പരിധി വരെ തടയാം. ആന്റീഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയുടെ കലവറയാണ് ഡ്രൈഫ്രൂട്ട്‌സ്. ഓരോ ഡ്രൈ ഫ്രൂട്ടും വിവിധ ഗുണങ്ങൾ ഉള്ളവയാണ്. അതെല്ലാം അറിഞ്ഞ് കഴിക്കണം ബദാം ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റ് സീറോ കൊളസ്‌ട്രോള്‍ എന്നിവ നൽകുന്നു, വിറ്റാമിന്‍ ഇയും വിറ്റാമിന്‍ ബി 6 കൊണ്ട് സമ്ബുഷ്ടമായ കശുവണ്ടിപ്പരിപ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് , ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള വാൾനട്ട്, ഇരുമ്പിന്റെ കലവറയായ ഈന്തപഴം എന്നിവ ശരീരത്തിൽ മന്ത്രികമായി പ്രവർത്തിക്കും. 
എത്ര ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞാലും പലർക്കും  ഡ്രൈ ഫ്രൂട്ട്സ്  വെറുതെ കഴിക്കാൻ മടുപ്പായിരിക്കും   
ഡ്രൈ ഫ്രൂട്ട്സ് സ്മൂത്തി,  ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു, ഡ്രൈ ഫ്രൂട്ട്സ് സാലഡ്, ഡ്രൈ ഫ്രൂട്ട്സ് പായസം തുടങ്ങിയ രുചികൾ പരീക്ഷിക്കാവുന്നതാണ്. ശരീരത്തിലെ   യുവത്വം നിലനിർത്തുന്നതിൽ  മാത്രമല്ല ഹൃദയാരോഗ്യത്തിനും ഇവ ഉത്തമമാണ്. എന്‍ഡോതീലിയന്‍ പ്രവര്‍ത്തനത്തെ ഡ്രൈഫ്രൂട്ട്‌സിന്റെ ഉപയോഗം ഗുണകരമായി സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.നാരുകള്‍ ധാരാളമടങ്ങിയ ഡ്രൈഫ്രൂട്‌സ് ദഹനപ്രക്രീയയെ സഹായിക്കുന്നു. അര്‍ബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീ രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഡ്രൈഫ്രൂട്ടസ് കഴിക്കുന്നതിലൂടെ സാധിക്കും. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ തടയുകയും ചെയ്യുന്ന ഡ്രൈഫ്രൂട്ട്‌സ്, ചര്‍മ്മത്തിന്റെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ സഹായിക്കും
English Summary: dry fruits
Published on: 23 February 2019, 12:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now