Updated on: 20 July, 2023 12:13 AM IST
Early Cancer warning signs and symptoms you should never ignore

നമ്മളെല്ലാം ഭയക്കുന്ന ഒരു രോഗമാണ് ക്യാൻസർ എങ്കിലും രോഗം നേരത്തെ തന്നെ കണ്ടുപിടിക്കപെടുകയാണെങ്കിൽ പൂർണ്ണമായും മാറ്റാം എന്നുള്ളത് ഇന്ന് മിക്കപേർക്കും അറിയാവുന്ന കാര്യമാണ്.  രോഗം കണ്ടുപിടുക്കുന്നതിനുള്ള കാലതാമസമാണ് കാൻസർ രോഗം മൂർച്ഛിക്കുന്നതിനും മരണത്തിൽ കലാശിക്കുന്നതിനും കാരണമാകുന്നത്. അതിനാൽ രോഗം നേരത്തെ കണ്ടുപ്പിടിക്കേണ്ടത് വളരെ പ്രധാനമാണ്. കാൻസർ ശരീരത്തിൽ തുടങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ രൂപമാറ്റമാണ് കാൻസർ. സാധാരണയായി നമ്മുടെ ജനിതക ഘടന അനുസരിച്ച് കോശങ്ങൾ ഇരട്ടിക്കുന്നതിനും അവ വളരുന്നതിനും പ്രത്യേക രീതിയുണ്ട്.    എന്നാൽ ജനിതക ഘടനയെ അനുസരിക്കാതെ ഇരട്ടിച്ചു വളരുന്നവയാണ് ക്യാൻസർ കോശങ്ങൾ.  ഇത്തരം കോശങ്ങൾ എല്ലവരുടേയും ശരീരത്തിൽ വളരുന്നുണ്ടെങ്കിലും നമ്മുടെ പ്രതിരോധ വ്യൂഹങ്ങൾ ഇവയെ കണ്ടുപിടിച്ച് നശിപ്പിക്കുന്നു. എന്നാൽ നമ്മുടെ പ്രതിരോധ കോശങ്ങൾക്ക് ഇവയെ കണ്ടെത്തി നശിപ്പിക്കാൻ സാധിക്കാത്ത വിധം ഈ കോശങ്ങൾ പെരുകുമ്പോഴാണ് അത് ക്യാൻസറായി മാറുന്നത്. ഇങ്ങനെ കാൻസർ കോശങ്ങൾ അനിയന്ത്രിതമായി പെരുകുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു.  അവ ഏതൊക്കെയാണെന്ന് നോക്കാം:

1. പ്രമേഹം, ഡയറ്റിങ്, വ്യായാമം എന്നിവയോ മറ്റോ കാരണങ്ങൾ ഒന്നും കൂടാതെ തന്നെ ശരീരഭാരം പെട്ടെന്ന് കുറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിൽ, ഇത് ഒരുപക്ഷെ ക്യാൻസറിൻറെ തുടക്കമാകാം. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ക്യാൻസർ കോശങ്ങൾ പെരുകുന്നതിനും വ്യാപിക്കുന്നതിനുമായി ഉപയോഗിക്കപ്പെടുന്നതാണ് ഇതിനുള്ള കാരണം.

2. പനി മുതൽ പല അസുഖങ്ങൾക്കും ക്ഷീണം തോന്നുന്നത് സാധാരണമാണ്.  എന്നാൽ യാതൊരു കാരണവും കൂടാതെ ക്ഷീണവും ഉന്മേഷക്കുറവും, കിടക്കണമെന്ന തോന്നലുമുണ്ടെങ്കിൽ പരിശോധന ചെയ്‌ത്‌ ക്യാൻസറല്ലെന്ന് ഉറപ്പേക്കേണ്ടതാണ്. സാധാരണ കോശ വിഭജനം ഒന്നിൽ നിന്ന് രണ്ടെണ്ണം, രണ്ടിൽ നിന്ന് നാലെണ്ണം എന്ന ക്രമത്തിലാണ് നടക്കുന്നത്. എന്നാൽ കാൻസർ കോശങ്ങൾ ഒന്നിൽ നിന്ന് പത്തോ, പത്തിൽ നിന്ന് ആയിരമോ ആയി വളരെ പെട്ടെന്നും ക്രമരഹിതവുമായാണ് വിഭജിക്കുന്നത്. ഇതിന് കൂടുതൽ ഊർജ്ജം ആവശ്യമായതിനാലാണ് നമുക്ക് ക്ഷീണം അനുഭവപ്പെടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീണം തോന്നുന്നുണ്ടോ? ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം !

3. ജലദോഷമോ മറ്റു അണുബാധകളോ ഒന്നും ഇല്ലാത്ത അവസ്ഥയിലും രണ്ടാഴ്ച്ചയിൽ കൂടുതൽ ഇടവിട്ട പനിയും വിയർപ്പും പ്രത്യേകിച്ചും രാത്രികാലങ്ങളിൽ വരുകയാണെങ്കിൽ കാൻസർ പരിശോധന ആവശ്യമാണ്.

4. ശരീരത്തിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന വിട്ടുമാറാത്ത വേദന. വേദനസംഹാരി കഴിച്ചാലും പിറ്റേ ദിവസം കൂടുതൽ വേദന അനുഭവപ്പെടുന്ന അവസ്ഥ പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ഉണ്ടെങ്കിൽ ക്യാൻസർ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ക്യാൻസർ കോശങ്ങൾ ഏതെങ്കിലും ഭാഗത്ത് വിഭജിച്ച് പെരുകുമ്പോൾ അതിനടുത്തുള്ള ഞരമ്പുകളെ (nerves) ബാധിക്കാനിടയുള്ളതുകൊണ്ടാണ് വേദന അനുഭവപ്പെടുന്നത്.

5. ചർമ്മത്തിൽ വരുന്ന മറുകുകൾ പെട്ടെന്ന് വലുതാവുകയും വശങ്ങൾ ക്രമരഹിതമായി വലുതാവുക, ചൊറിച്ചിൽ അനുഭവപ്പെടുക, രക്തം വരുക എന്നിവ ഉണ്ടാവുകയാണെങ്കിലും ചർമ്മത്തിൽ ഒരു കാരണവുമില്ലാതെ മുറിവ് വരുകയും നീണ്ട കാലം മാറാതെയിരിക്കുകയും അസഹ്യമായ വേദന, രക്തം വരുക എന്നിവ ഉണ്ടാവുകയാണെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.​

6. ഭക്ഷണം കഴിക്കാതെയിരുന്നാലും ഒരു കാരണവുമില്ലാതെ വിശപ്പ് തോന്നാത്ത അവസ്ഥ. ആമാശയം, കുടലുകൾ, പാൻക്രിയാസ്, സ്ത്രീകളിൽ ഓവേറിസ് എന്നിവയിൽ ഉണ്ടാകുന്ന ക്യാൻസറുകൾക്ക് ഈ ലക്ഷണം കാണുന്നതിനാൽ അതെല്ലെന്ന് ഉറപ്പാക്കണം. മൂലക്കുരു, അൾസർ തുടങ്ങിയ രോഗങ്ങൾക്ക് മലത്തിൽ രക്തം കാണുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതൊന്നുമില്ലാതെ മലത്തിൽ രക്തം കാണുകയാണെങ്കിൽ പരിശോധന ആവശ്യമാണ്. അതുപോലെ ശരീരത്തിൽ നിന്ന് വരുന്ന ഏതു സ്രവത്തിലും രക്തം തുടർച്ചയായി കാണുകയാണെങ്കിൽ കാൻസർ പരിശോധന ആവശ്യമാണ്.

7. ആസ്ത്മ, അലർജി, തണുപ്പുകാലങ്ങൾ എന്നിവയ്‌ക്കെല്ലാം വിട്ടുമാറാത്ത ചുമ ഉണ്ടാകാറുണ്ട്. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തുടർച്ചയായ ചുമയോ, കഫത്തിൽ രക്തമോ ഉണ്ടാകുകയാണെങ്കിൽ ശ്വാസകോശം ക്ലിയറാണെന്ന് ഉറപ്പാക്കണം. സാധാരണയായി പ്രായമായവരിലോ പുകവയ്ക്കുന്നവരിലോ ആണ് ഈ ക്യാൻസർ കാണുന്നത്.

8. ശരീത്തിൻറെ പല ഭാഗങ്ങളിലും പ്രത്യേകിച്ചും കഴുത്ത്, കക്ഷങ്ങൾ എന്നിവിടങ്ങളിൽ കഴലകൾ അല്ലെങ്കിൽ lymph nodes കാണപ്പെടാറുണ്ട്. കഴുത്ത് വേദന, പല്ലുവേദന, അമിതമായ പേൻശല്യം എന്നിവയ്‌ക്കെല്ലാം കഴുത്തിൽ കഴലകൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ കഴലകൾ ഉണ്ടാകുകയാണെങ്കിൽ പരിശോധന വേണം.

9. സ്തനങ്ങളിൽ വിട്ടുമാറാതെ വരുന്ന ചെറിയ മുഴകൾ, മുലക്കണ്ണിൽ വരുന്ന കലിപ്പ്, രക്തമോ, ഡിസ്‌ചാർജോ വരുന്ന അവസ്ഥ,  സ്തനങ്ങളിൽ തൊലി പോകുന്ന അവസ്ഥ എന്നിവയെല്ലാം പരിശോധിച്ച് ക്യാൻസർ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

English Summary: Early Cancer warning signs and symptoms you should never ignore
Published on: 19 July 2023, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now