കണ്ണും തലച്ചോറും തമ്മിൽ കൂട്ടിചേർക്കുന്ന ഒപ്റ്റിക് നാഡിയെയാണ് ഗ്ലോക്കോമ ബാധിക്കുന്നത്. ആരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകും. ഇന്ത്യയിലെ 12.8 ശതമാനം അന്ധതയ്ക്കും ഗ്ലോക്കോമ കാരണമാകുന്നു. ഒപ്റ്റിക് നാഡി എന്നറിയപ്പെടുന്ന കണ്ണിൻ്റെ പിൻഭാഗത്തെ നാഡിക്ക് കേടുപാടുകൾ വരുത്തി അന്ധതയ്ക്ക് കാരണമാകുന്ന നേത്രരോഗങ്ങളുടെ ഒരു കൂട്ടമാണ് ഗ്ലോക്കോമ. രോഗിക്ക് ആദ്യം പെരിഫറൽ കാഴ്ച നഷ്ടപ്പെടാൻ തുടങ്ങിയേക്കാം. കാഴ്ചയിലെ മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കപ്പെടണമെന്നില്ല. ശ്രദ്ധിച്ചില്ലെങ്കിൽ, ഇത് അന്ധതയിലേക്ക് നയിച്ചേക്കാം. ഗ്ലോക്കോമ ഉള്ള പലർക്കും ഉയർന്ന കണ്ണ് മർദ്ദം ഉണ്ടാകാം.
ഒപ്റ്റിക് നാഡിയിൽ ഉണ്ടാകുന്ന കേടുപാടുകൾ പലപ്പോഴും കണ്ണിനുള്ളിലെ ഉയർന്ന മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഇൻട്രാക്യുലർ പ്രഷർ (IOP) എന്നറിയപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നേത്ര സംരക്ഷണത്തിന് ചില വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം
40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ, ഗ്ലോക്കോമയുടെ കുടുംബ പശ്ചാത്തലം, പ്രമേഹം, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങൾ കണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്രക്രിയയോ ചെയ്തിട്ടുള്ളവർ എന്നിവരിൽ ഗ്ലോക്കോമ വരാൻ സാധ്യതയുണ്ട്.
പെരിഫറൽ കാഴ്ച നഷ്ടം, കണ്ണ് വേദന, തലവേദന, കാഴ്ച മങ്ങൽ, കണ്ണുകൾ ചുവക്കുക എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.