ഏതു ക്യാൻസറാണെങ്കിലും തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ ചികിൽസിച്ചു പൂർണ്ണമായും ഭേദപ്പെടുത്താനുള്ള സാദ്ധ്യത കൂടുതലാണ്. ക്യാന്‍സറിന്‍റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്. വായിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ കാര്യവും മറിച്ചല്ല. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ക്യാന്‍സര്‍ ബാധിക്കാം. വായിലെ ക്യാൻസറിൻറെ (Oral cancer) തുടക്കത്തിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് വായിലെ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. എന്നുകരുതി ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ക്യാന്‍സറാണെന്ന് ഉറപ്പിക്കേണ്ട. ഡോക്ടറെ കാണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദന്തരോഗങ്ങളൊന്നും ഇല്ലാതെതന്നെ പല്ല് കൊഴിയുന്ന അവസ്ഥയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാം.
രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ഓറൽ ക്യാന്‍സര്‍. പുകയിലയും മദ്യവുമാണ് വായിലെ ക്യാന്‍സറിന് 90% കാരണമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വായ് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
45 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് ഈ ക്യാന്‍സര്‍ കൂടുതലും കാണപ്പെടുന്നത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ രോഗം വരാനുള്ള സാധ്യതയെ തള്ളികളയാനും കഴിയില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.