Updated on: 22 September, 2023 10:48 PM IST
- ചിപ്പിയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.  സിങ്ക്, സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്നു. ഇത് തലയോട്ടിയെയും മുടിയെയും ജലാംശം നിലനിർത്തി സംരക്ഷിക്കുന്നു. ചിപ്പിയിൽ കാൽസ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.

മിക്ക ആളുകളും ഇന്ന് മുടി കൊഴിച്ചിൽ പ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. മുടി കൊഴിച്ചിലിന് പല കാരണങ്ങളും ഉണ്ടെങ്കിലും പോഷകസമൃദ്ധമായ ഭക്ഷണം മുടിയെ വളരെയധികം സ്വാധീനിക്കുന്നു. സിങ്ക് എന്ന പോഷകം മുടിയുടെ വളർച്ചയ്ക്ക് പ്രധാനമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് നമ്മുടെ ശരീരം സിങ്ക് ലഭിക്കുന്നത്. കൂടാതെ ഭക്ഷണത്തിൽ സിങ്ക് ഉൾപ്പെടുത്തുന്നത് പെട്ടെന്നുള്ള മുടികൊഴിച്ചിൽ ഫലപ്രദമായി തടയാൻ സഹായിക്കുന്നു.  സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

- പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്ന സിങ്ക്, ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ മുടി വളർച്ചയെ സഹായിക്കുന്ന പോഷകമാണ്. മുടിയുടെ പ്രോട്ടീനുകൾ നിലനിർത്തുന്നതിനും മുടിയെ ശക്തമാക്കുന്നതിനും കേടുപാടുകളെ പ്രതിരോധിക്കുന്നതിനും സിങ്ക് സഹായിക്കുന്നു.  ഉയർന്ന ഇരുമ്പിന്റെ അംശം മുടി വളർച്ച വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

- ചിപ്പിയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.  സിങ്ക്, സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്നു. ഇത് തലയോട്ടിയെയും മുടിയെയും ജലാംശം നിലനിർത്തി സംരക്ഷിക്കുന്നു. ചിപ്പിയിൽ കാൽസ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: മുടി നല്ല സ്റ്റൈലിഷ് ആകാൻ ഒരു ഹെയർ സ്പാ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം

- മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സിങ്ക് കെരാറ്റിൻ മുടിയെ ശക്തിപ്പെടുത്തുന്നു. കൂടാതെ, മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്, വിറ്റാമിൻ ഇ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ മുടി പൊട്ടുന്നത് തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

- ഫോളിക് ആസിഡ് അടങ്ങിയ പയറ് സിങ്കിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. അവയിൽ ബയോട്ടിൻ, ഇരുമ്പ്, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം തലയോട്ടിയെ പോഷിപ്പിക്കാനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പയർവർഗങ്ങൾ ആരോഗ്യമുള്ള മുടി വളർച്ചയെ സഹായിക്കുന്നു.

- ബദാം, കശുവണ്ടി തുടങ്ങിയ വിവിധ നട്സുകളിൽ സിങ്കും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മുടിവളർച്ചയ്ക്കും മുടികൊഴിച്ചിൽ കുറയ്ക്കാനും സിങ്ക് നട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്താം.

- തൈരിൽ പ്രോബയോട്ടിക്സ് കൂടാതെ സിങ്കും ധാരാളം അടങ്ങിയിരിക്കുന്നു.  തൈരിലെ പ്രോബയോട്ടിക്സ് ആരോഗ്യകരമായ കുടൽ നിലനിർത്താൻ സഹായിക്കുന്നു, ഇത് സിങ്ക് ആഗിരണം ഉൾപ്പെടെയുള്ള പോഷകങ്ങളുടെ ആഗിരണത്തിന് അത്യന്താപേക്ഷിതമാണ്. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ബയോട്ടിനും തൈരിൽ കൂടുതലാണ്.

English Summary: Eat these Zinc-rich food for Hair Growth!
Published on: 22 September 2023, 10:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now