Updated on: 12 October, 2020 8:53 AM IST

അനാരോഗ്യകരമായ ആഹാര രീതി‌യും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മർദ്ദവുമെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. കൊളസ്ട്രോളും അമിത രക്തസമ്മർദവുമെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. അതിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കാം.

1. ഇലക്കറികൾ (Leafy vegetables) - ഹൃദ്രോഗമകറ്റാൻ ചീരകൾ, ഉലുവയില, മല്ലിയില, പുതിനയില എന്നിവയെല്ലാം ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അ‌ടങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പു കുറവും നാരുകളാൽ സമൃദ്ധവുമാണിവ. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

2. ഓട്സ് (Oats) - ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ ചീത്ത കൊളസ്ട്രോളിനെ അകറ്റി ഹൃദയാരോഗ്യം സംരക്ഷിക്കും.

3. ധാന്യങ്ങൾ (Cereals) - ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങി ധാന്യങ്ങൾ എല്ലാം തന്നെ ആഹാരത്തിൽ ധൈര്യമായി ഉൾപ്പെടുത്താം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വൈറ്റമിനുകളും ഹൃദയത്തെ കാക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ബദാമിലടങ്ങിയിരിക്കുന്ന വൈറ്റമിൻ B7, K എന്നിവ കൊഴുപ്പിനെ അകറ്റി ഹൃദ്രോഗത്തെ ത‌ടയുന്നു

4. തക്കാളി (Tomato) - തക്കാളിയിലടങ്ങിയിരിക്കുന്ന vitamin K രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

5. ആപ്പിൾ (Apple) - ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന vitamin A, E, vitamin B1, B2, vitamin K, തുടങ്ങി പത്തോളം വൈറ്റമിനുകളും മിനറൽസും ധാരാളമായി ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

6. ബദാം (Badam) - കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ കാക്കാൻ ബദാം പതിവായി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ B7, K എന്നിവ കൊഴുപ്പിനെ അകറ്റി ഹൃദ്രോഗത്തെ ത‌ടയുന്നു.

7. റെഡ് വൈൻ (Red wine) - മിതമായ അളവിൽ റെഡ് വൈൻ കഴിച്ചും ഹൃദയത്തെ കാക്കാം. ഇതിലടങ്ങിയിരിക്കുന്ന anti-oxidant രക്തധമനികളിൽ കൊഴുപ്പടിയുന്നത് തടയുന്നതിനോടൊപ്പം നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു

അനുബന്ധ വാർത്തകൾ മല്ലിയില കൃഷി ചെയ്യാം

#krishijagran #saveheart #healthfood #leafyveg #apple

English Summary: Eat this food to keep your heart safe! kjoct1220mn
Published on: 11 October 2020, 06:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now