ആരോഗ്യത്തിൻ്റെ അടിസ്ഥാനം തന്നെ ഭക്ഷണം ആണ്, നല്ല ഭക്ഷണം നല്ല ആരോഗ്യം എന്നാണ് പറയുന്നത്. അതിൽ പച്ചക്കറികളും, പഴങ്ങളും, പാലും, മുട്ടയും എല്ലാം ഉൾപ്പെടും. കൃത്യമായ ഇടവേളകളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. ഇവയ്ക്കൊക്കെ ആരോഗ്യഗുണങ്ങൾ പലതാണ്.
അത്തരത്തിൽ ഒന്നാണ് വാഴപ്പഴം അല്ലെങ്കിൽ നേന്ത്രപ്പഴം. ഇത് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴവർഗങ്ങളിൽ ഒന്നാണ്. പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ബി7, ആൻ്റി ഓക്സിഡൻ്റുകൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ എന്നിങ്ങനെയുള്ള ആരോഗ്യത്തിൻ്റെ ഒരു വലിയ ഭാഗം തന്നെ വാഴപ്പഴത്തിലുണ്ട്. ദിവസവും വാഴപ്പഴം കഴിച്ചാൽ ആരോഗ്യത്തിന് നിരവധി ഗുണങ്ങളുണ്ട്.
ദിവസവും വാഴപ്പഴം കഴിച്ചാൽ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെ?
അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു
വാഴപ്പഴത്തിൽ ആസിഡ് റിഫ്ലക്സ് കുറവായത് കൊണ്ട് തന്നെ നിങ്ങൾക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്ന ഭക്ഷണമാണ് വാഴപ്പഴം. ഇത് മലബന്ധം ഒഴിവാക്കുന്നതിന് സഹായിക്കുന്നു. – ഭക്ഷണങ്ങളിലേയും ജീവിത ശൈലികളിലേയും അനാരോഗ്യകരമായ പ്രവണതകളാണ് അസിഡിറ്റിക്ക് കാരണമാകുന്നത്.
കുടൽ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നതിന്
വാഴപ്പഴം നാരുകളാൽ സമ്പന്നമാണ്, അത് കൊണ്ട് തന്നെ കുടലിലെ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല. മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്ന പഴമാണ്. പേശികളുടെ ആരോഗ്യത്തിനും വികാസത്തിനും സഹായിക്കുന്നു. കാരണം ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്ന പഴമാണ് വാഴപ്പഴം, അത്കൊണ്ട് തന്നെ ഇത് രക്തസമ്മർദ്ദം തടയുന്നതിനമ് സഹായിക്കുന്നു.
ഇത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും വാഴപ്പഴത്തിന് പാർശ്വഫലങ്ങൾ കൂടി ഉണ്ട്. വാഴപ്പഴം ഒരളവിൽ കൂടുതൽ കഴിച്ചാൽ അത് ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നു.
എന്തൊക്കെയാണ് വാഴപ്പഴത്തിൻ്റെ പാർശ്വഫലങ്ങൾ
ശരീരഭാരം വർധിപ്പിക്കുന്നു
ശരീരത്തിൻ്റെ ഭാരം വർധിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ആണെങ്കിൽ ഇത് നല്ലൊരു ഭക്ഷണമാണ് എന്നിരുന്നാലും അല്ലാത്തവർക്ക് ഇത് നല്ലൊരു ചോയ്സ് ആയിരിക്കില്ല. കാരണം ഇതിൽ കലോറി കൂടുതലാണ്. അത്കൊണ്ട് തന്നെ ദിവസവും ഒരു വാഴപ്പഴം എന്ന കണക്കിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ദഹനക്കേട്
മുൻപ് പറഞ്ഞത് പോലെ തന്നെ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് വാഴപ്പഴം ഇത് കഴിച്ചാൽ മലബന്ധം, വയറ് വേദന, എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ മാതളത്തിൻ്റെ തൊലി കളയില്ല!