Updated on: 24 June, 2022 8:01 AM IST
Eating a gooseberry daily can provide these health benefits

നെല്ലിക്കയിൽ ധാരാളം പോഷകങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.  ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ  നെല്ലിക്ക നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.  ദിവസവും നെല്ലിക്ക കഴിച്ചാൽ ലഭിക്കുന്ന  ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ

* രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു എന്നതാണ് നെല്ലിക്കയുടെ ഏറ്റവും വലിയ ആരോഗ്യഗുണം. അതിലടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, രേതസ് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

* കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്കയിലെ കരോട്ടിന്‍ സഹായിക്കുന്നു. തിമിരപ്രശ്‌നങ്ങള്‍, ഇന്‍ട്രാക്യുലര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ തടയുന്നതിനും നെല്ലിക്ക സഹായിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ള കണ്ണിൻറെ ആരോഗ്യം മെച്ചപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ചില ആയുർവേദ രഹസ്യങ്ങൾ

* നെല്ലിക്കയില്‍ നല്ല അളവില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനും അതുവഴി പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും ഈ ഘടകം സഹായിക്കുന്നു. ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല

* നെല്ലിക്ക കഴിക്കുന്നതിലൂടെ ഉദരസംബന്ധമായ പ്രശ്‌നമായ അസിഡിറ്റിയെ അകറ്റിനിര്‍ത്താവുന്നതാണ്. മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ് നെല്ലിക്ക. നാരുകള്‍ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ആമാശയത്തിലെ ആസിഡിൻറെ ഉൽപ്പാദനം നിയന്ത്രിക്കുകയും അതുവഴി ഹൈപ്പര്‍ അസിഡിറ്റിയും അള്‍സറും കുറയ്ക്കുകയും ചെയ്യുന്നു.

* നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രോട്ടീന്‍ ഭക്ഷണത്തോടുള്ള ആസക്തി തടയാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

* ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. വിറ്റാമിൻ സി കൊളാജൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ ചർമ്മത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക ചെയ്യുന്നു.

English Summary: Eating a gooseberry daily can provide these health benefits
Published on: 23 June 2022, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now