Updated on: 31 July, 2022 5:27 PM IST
ദിവസവും ഒരു മുട്ട കഴിച്ചാൽ ശരീരഭാരം കുറയുമോ?

ആരോഗ്യമുള്ള ഹൃദയമാണ് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നത്. ഹൃദയാഘാതം പോലുള്ള അപകടങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആരോഗ്യമുള്ള ഹൃദയം അത്യാവശ്യമാണ്. ഇതിനായി ദിവസവും ഒരു മുട്ട കഴിച്ചാൽ മതിയെന്നാണ് പറയുന്നത്. അതുപോലെ ദിവസവും കൃത്യമായ അളവിൽ മുട്ട കഴിക്കുകയാണെങ്കിൽ ഒട്ടനവധി ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇവ എന്തെല്ലാമെന്ന് നോക്കാം.

ആഴ്ചയിൽ കുറഞ്ഞത് 12 മുട്ടയെങ്കിലും കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഹൃദ്രോഗ സാധ്യത കുറഞ്ഞേക്കാമെന്നാണ് അടുത്തിടെ നടത്തിയ ചില ഗവേഷണ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

അതുപോലെ, ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 12 ശതമാനം കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. 30നും 79നും ഇടയിൽ പ്രായമുള്ള ഒരു ദശലക്ഷം ചൈനക്കാരിൽ 9 വർഷം നടത്തിയ ഗവേഷണത്തിൽ, ദിവസവും ഒരു മുട്ട കഴിക്കുന്ന ആൾക്ക് ദിവസവും മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

  • കണ്ണിന് ഗുണകരം

മുട്ടയിൽ പ്രോട്ടീനും മറ്റ് 9 അമിനോ ആസിഡുകളും കൂടാതെ ല്യൂട്ടിൻ എന്ന പോഷകവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലച്ചോറിനെ ആരോഗ്യകരമാക്കുന്നു. മുട്ടകൾ പോഷകങ്ങളാൽ സമ്പന്നമായതിനാൽ മിക്ക ഡോക്ടർമാരും ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു. വിറ്റാമിനുകൾ എ, ഡി, ബി, ബി 12 എന്നിവ കൂടാതെ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ കണ്ണുകൾക്ക് വളരെ ഗുണം ചെയ്യും. അതുപോലെ, ഒരു ദിവസം ഒന്നോ രണ്ടോ മുട്ടകൾ കഴിക്കാം.

  • ശരീരഭാരം കുറയ്ക്കാനും വർധിപ്പിക്കാനും മുട്ട

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മുട്ടയുടെ വെള്ള ഭാഗം മാത്രം കഴിക്കുക. കാരണം മഞ്ഞ ഭാഗത്ത് കൊളസ്ട്രോൾ വളരെ കൂടുതലാണ്. ജിമ്മിൽ പോകുന്നവരുടെ ഭക്ഷണത്തിൽ മുട്ട പ്രത്യേകം ഉൾപ്പെടുത്താറുണ്ട്. എന്നാൽ അവർ വെളുത്ത ഭാഗം മാത്രമാണ് കഴിക്കേണ്ടത്.

ഭാരക്കുറവുള്ള കുട്ടികൾ ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്. അതേസമയം, ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുട്ടയുടെ മഞ്ഞ ഭാഗം പ്രത്യേകിച്ച് കഴിക്കണം.

  • എല്ലുകൾക്ക് ഗുണം ചെയ്യും

മുട്ടയിൽ വിറ്റാമിൻ ഡിയും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. കൈകളിലും കാലുകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നവർ ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കണം. മുട്ട കഴിക്കുന്നത് വേദന കുറയ്ക്കുകയും എല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു.

  • കാഴ്ചശക്തി വർധിപ്പിക്കുക

കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന കരോട്ടിനോയിഡുകൾ മുട്ടയിൽ ധാരാളമായി കാണപ്പെടുന്നു. കരോട്ടിനോയിഡുകൾ കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്തുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് തിമിര സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ റെറ്റിനയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

  • മുടിയ്ക്കും ചർമത്തിനും

മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും ചർമത്തിന് ആരോഗ്യ നൽകുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞ ഭാഗം മുടിയിൽ പുരട്ടുന്നത് വഴി മുടി മൃദുലമാകും. മുട്ടയുടെ മഞ്ഞക്കരു ഫേസ് പാക്ക് ആയോ മാസ്‌കായോ ഉപയോഗിച്ച് ചർമത്തിലെ ചുളിവുകൾ കുറയ്ക്കാം.

  • ഊർജ്ജത്തിന് മുട്ട

മുട്ട കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ധാരാളം ഊർജം ലഭിക്കും. പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത് ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലനാക്കും. ഇതുകൂടാതെ, നിങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  എരിവുള്ള ഭക്ഷണത്തോടുള്ള ആസക്തി; കാരണം ഇവയാണ്

  • ഇരുമ്പിന്റെ അഭാവം കുറയ്ക്കാൻ

ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ മുട്ടയുടെ മഞ്ഞ ഭാഗം ദിവസവും കഴിക്കുക. ഇതിൽ ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

 

English Summary: Eating An Egg Daily Is Good Or Bad For Health?
Published on: 31 July 2022, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now