Updated on: 23 July, 2021 9:00 AM IST
Coconut

മലയാളികളുടെ ഭക്ഷണത്തിൽ തേങ്ങ ചേർക്കാത്ത കറികൾ കുറവാണ്.  വെളിച്ചെണ്ണ, തേങ്ങാ അരച്ചു ചേര്‍ത്ത കറികള്‍, തേങ്ങാ ചിരകിയതും തേങ്ങാക്കൊത്തും ഇങ്ങനെ പല രൂപത്തിലും നമ്മൾ തേങ്ങ ഉപയോഗപ്പെടുത്തുന്നു.  വെളിച്ചെണ്ണ കൊള്‌സ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.  തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യകരമാകുന്നത് ഉപയോഗിയ്ക്കാനുളള വഴികളിലൂടെ കൂടിയാണ്. തേങ്ങാ ആരോഗ്യകരമായി ഉപയോഗിയ്ക്കാനുള്ള വഴി അറിയൂ.

തേങ്ങ ചേര്‍ത്ത കറികള്‍ക്ക്

തേങ്ങ ചേര്‍ത്ത കറികള്‍ക്ക് നമ്മുടെ ശരീരത്തില്‍ ഊര്‍ജം നല്‍കാന്‍ സാധിയ്ക്കും. ഇതില്‍ സാച്വറേറ്റഡ് ഫാറ്റാണ്. അതായത് കൂടുതല്‍ ശാരീരിക അധ്വാനം, വ്യായാമം ചെയ്യുന്നവര്‍ക്ക് തേങ്ങ ഊര്‍ജം നല്‍കും. അതേ സമയം ശരീരം മെലിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ആരോഗ്യകരമായി കഴിയ്ക്കാവുന്ന ഒന്നു കൂടിയാണിത്. കാരണം ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ലതിനെ കൂട്ടുന്നു. ഇതിലുള്ള കൊഴുപ്പ് മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകളാണ്. നമ്മള്‍ ചെറിയ അളവില്‍ ഇത് കഴിച്ചാല്‍ വയര്‍ നിറഞ്ഞുവെന്ന തോന്നല്‍ ഇതുണ്ടാക്കുന്നു. ഇതിനാല്‍ തന്നെയാണ് തേങ്ങാപ്പാലോ തേങ്ങയോ ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് വിശപ്പു കുറയുന്നു. ഇതില്‍ മാംഗനീസ്, സെലേനിയം എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതു പോലെ അരച്ച തേങ്ങയില്‍ ധാരാളം ഫൈബറുണ്ട്. ഇത് കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും നല്ല ദഹനത്തിനും ഇത് ഗുണം നല്‍കും.

തേങ്ങ കഴിയ്ക്കുമ്പോള്‍

എന്നാല്‍ പലര്‍ക്കും തേങ്ങ കഴിയ്ക്കുമ്പോള്‍ ആരോഗ്യപ്രശ്‌നമുണ്ടാകുന്നു. ഇത് എത്ര കഴിയ്ക്കുന്നു, ഏതു രീതിയില്‍ കഴിയ്ക്കുന്നുവെന്നത് പ്രധാനമാണ്. നാം പൊതുവേ വറുത്തരച്ച് കഴിയ്ക്കുന്നു. ഇല്ലെങ്കില്‍ വെളിച്ചെണ്ണ രൂപത്തില്‍. വെളിച്ചെണ്ണ അതേ രൂപത്തില്‍ കഴിയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ വറുത്തു കഴിയ്ക്കുന്നതില്‍ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോളുണ്ട്. എന്നാല്‍ അതേ സമയം അവിയലിലും മറ്റും നാം വെളിച്ചെണ്ണ ഒരു സ്പൂണ്‍ ഒഴിച്ചു കഴിയ്ക്കുന്നത് ദോഷമല്ല. ഇതുപോലെ തേങ്ങാപ്പാലും ആരോഗ്യകരമാണ്. വെളിച്ചെണ്ണയിലും തേങ്ങാപ്പാലിലുമെല്ലാം ഉയര്‍ന്ന അളവില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഗുണകരമായ ആന്റി ഓക്‌സിഡന്റാണ്.​

ലോറിക് ആസിഡ്

ലോറിക് ആസിഡ് ആന്റി ബാക്ടീരിയല്‍ ഗുണം നല്‍കുന്നു. അതുകൊണ്ടാണ് ഉരുക്കു വെളിച്ചെണ്ണ, തേങ്ങാപ്പാല്‍ എന്നിവ പുരട്ടിയാല്‍ ചര്‍മ, മുടി പ്രശ്‌നങ്ങള്‍ മാറുന്നത്. താരന്‍, ചര്‍മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം മാറാന്‍ നല്ലതാണ്. ഇതു പോലെ കുടലിലെ നല്ല ബാക്ടീരികളെ വളര്‍ത്താന്‍ ഇത്തരം രീതിയില്‍ തേങ്ങ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. തേങ്ങ അരച്ച കറികളില്‍ നല്ല ബാക്ടീരിയകളെ വളര്‍ത്താനുള്ള ഗുണമുണ്ട്. എന്നാല്‍ തേങ്ങാപ്പാലാകുമ്പോള്‍ നാരുകള്‍ കുറയും. അതിനാല്‍ കൊളസ്‌ട്രോള്‍ പ്രശ്‌നം ഒഴിവാക്കാന്‍ തേങ്ങ അരച്ചതാണ് നല്ലത്. ഇതു പോലെ അല്‍പം വെളിച്ചെണ്ണ ലേശം ഒഴിച്ചു കഴിയ്ക്കാം. വറുത്തിട്ടോ മറ്റോ. അതുപോലെ വറുത്തരച്ച് കറിയുണ്ടാക്കുന്ന രീതി ആരോഗ്യകരമല്ല. തേങ്ങ വറുക്കുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് ഇതില്‍ അരോമാറ്റിക് പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍ രൂപപ്പെടുന്നു. അതായത് തേങ്ങ വറുക്കുമ്പോള്‍ ചുവന്ന് മണം വരുന്ന സ്‌റ്റേജ്. ഇത് കാര്‍ബണ്‍ കോമ്പിനേഷനാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, കുടല്‍ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നു.

തേങ്ങ ചേര്‍ത്ത്

തേങ്ങ ചേര്‍ത്ത് ഭക്ഷണങ്ങള്‍ നാം കിഴങ്ങ്, പയര്‍ വര്‍ഗങ്ങളോടൊപ്പവും ഇറച്ചി വിഭവങ്ങളോടൊപ്പവും ഉപയോഗിയ്ക്കുന്നു. ഇത് എപ്പോഴും പ്രോട്ടീനുകളുടെ കൂടെ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് വിശപ്പു പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു. ഇതു പോലെ പ്രോട്ടീന്‍ ഇഷ്ടം പോലെ ലഭിയ്ക്കുന്നു. എന്നാല്‍ ചോറ്, കിഴങ്ങിനൊപ്പം തേങ്ങാ ചേര്‍ത്താല്‍ കൊഴുപ്പ് ഏറെയെത്തും. പ്രത്യേകിച്ചും പാലപ്പം, കള്ളപ്പം പോലെയുളളവ ഉണ്ടാക്കുന്ന രീതി. 

ഇത് കൂടുതല്‍ കലോറി ശരീരത്തില്‍ എത്താന്‍ ഇടയാക്കും. ഇതിനാല്‍ ഇത്തരം രീതി അത്ര ആരോഗ്യകരമല്ല. പ്രമേഹ, കൊളസ്‌ട്രോള്‍, തടി സാധ്യതകള്‍ ഇത് വര്‍ദ്ധിയ്ക്കുന്നു. 

English Summary: Eating coconut like this can improve your health
Published on: 23 July 2021, 08:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now