Updated on: 11 April, 2023 4:11 PM IST
Eating egg in breakfast will keep you healthy

മുട്ട ദൈനംദിന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാക്കുന്നത് വഴി ആരോഗ്യത്തിനു ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നു. പണ്ടുമുതലേ മുട്ട നമ്മുടെ ഒരു പ്രധാന ഭക്ഷണമാണ്, മുട്ടകൾ കഴിക്കുന്നത് ശരീരത്തിന് മതിയായ പ്രോട്ടീൻ, കാൽസ്യം,എന്നിവ പ്രദാനം ചെയുന്നു. ഇത് നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടം കൂടിയാണ്. 

മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ

1. ഇത് പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്

വലിപ്പത്തിൽ മുട്ട താരതമ്യേന ചെറുതാണെങ്കിലും, മുട്ടയിൽ ധാരാളം പോഷകങ്ങൾ ഉൾക്കൊള്ളുന്നു. മാത്രമല്ല ഇത് സമീകൃതാഹാരത്തിൽ ഒരു പ്രധാന ഘടകമാണ്. ഒരു വേവിച്ച മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിരിക്കുന്നു. അതോടൊപ്പം മുട്ട പ്രോട്ടീന്റെ വളരെ നല്ല ഉറവിടമാണ്, ഇതിന്റെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് നല്ലതാണ്. അവയിൽ ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ് ഇത്.

2. കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു

മുട്ടയിൽ, പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ കാണപ്പെടുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോൾ ഉയർത്തുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. 30% ആളുകൾക്ക് മുട്ട കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ളതും കുറഞ്ഞ സാന്ദ്രതയുള്ളതുമായ ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്‌ട്രോൾ നേരിയ തോതിൽ വർദ്ധിപ്പിക്കാൻ കഴിയുന്നു. ഏതൊരു ഭക്ഷണത്തേയും പോലെ, മിതമായ ഉപഭോഗം ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിൽ നല്ല കൊളസ്ട്രോൾ, ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (HDL) ഉയർന്ന തലത്തിലേക്ക് നയിക്കുന്നു. ഉയർന്ന HDL ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 

3. കോളിൻ അടങ്ങിയിരിക്കുന്നു

കോളിൻ വെള്ളത്തിൽ ലയിക്കുന്ന ഒരു വിറ്റാമിനാണ്. ഇത് പലപ്പോഴും ബി വിറ്റാമിനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ കോശ സ്തരങ്ങൾ നിർമ്മിക്കാനും, തലച്ചോറിൽ സിഗ്നലിംഗ് തന്മാത്രകൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു. ഒരു വേവിച്ച മുട്ടയിൽ ഏകദേശം 147 മില്ലിഗ്രാം കോളിൻ കാണപ്പെടുന്നു.

4. കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്നു

കണ്ണുകളെ കൂടുതൽ നന്നായി പരിപാലിക്കേണ്ടതുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനു സഹായകമായ ആന്റിഓക്‌സിഡന്റുകളാണ്, ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലായി കാണപ്പെടുന്നു.

5. ആവശ്യത്തിന് പ്രോട്ടീനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് പ്രോട്ടീൻ.
ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും, സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഒരു ദിവസത്തേക്കുള്ള പ്രോട്ടീന്റെ പങ്ക് ലഭിക്കുന്നതിനും, ശരീരഭാരം നിയന്ത്രിക്കാനും, പേശികളുടെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും എല്ലുകളെ ബലം വർധിക്കാനും സഹായിക്കുന്നു.

6. ഹൃദയത്തിന് നല്ലതാണ്

മുട്ട ഉപഭോഗവും ഹൃദ്രോഗവും പക്ഷാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ല. എന്നാൽ ചില പഠനങ്ങൾ കാണിക്കുന്നത് പ്രമേഹമുള്ളവർ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. എന്നാൽ കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം പിന്തുടരുകയും, മുട്ട കഴിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത്, വയറു കൂടുതൽ നേരം നിറഞ്ഞതായി തോന്നുന്നതിന് കാരണമാവുന്നു. ഇത് സാധാരണയായി മുട്ടയിലെ ഉയർന്ന പ്രോട്ടീൻ സാന്നിധ്യം മൂലമാണ്. പ്രഭാതഭക്ഷണത്തിന് ഓംലെറ്റ് അല്ലെങ്കിൽ ഒരു ലഘുഭക്ഷണമായി പുഴുങ്ങിയ മുട്ട കഴിക്കുന്നത് സംതൃപ്തരായിരിക്കാൻ നിങ്ങളെ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുന്നതോടൊപ്പം, മല്ലിയില കഴിക്കുന്നത് മുഖസൗന്ദര്യവും വർധിപ്പിക്കും!!

English Summary: Eating egg in breakfast will keep you healthy
Published on: 11 April 2023, 03:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now