Updated on: 1 June, 2023 5:35 PM IST
Eating figs helps you reduce high blood pressure

ഉയർന്ന രക്തസമ്മർദ്ദം, ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ്. ഇത് നിശബ്ദ കൊലയാളി എന്നും അറിയപ്പെടുന്നു. മരുന്ന് കൂടാതെ, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ രക്തസമ്മർദ്ദത്തെ നിലനിർത്തുന്നതിൽ ഒരു നിർണായക പങ്ക് വഹിക്കുന്നു. രക്തസമ്മർദ്ദം കാര്യമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ നിശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്നു. 

നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ നിങ്ങളുടെ രക്തസമ്മർദ്ദം സ്വാഭാവികമായി കുറയ്ക്കാൻ കഴിയുന്ന ചില പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം, നിരവധി അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്, മാത്രമല്ല ഇത് കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകാൻ സാധിക്കും. അത്തിപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. നമുക്ക് എല്ലാവർക്കുമറിയുന്നത് പോലെ, ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. 

സ്വാഭാവികമായും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ വളരെ നല്ലൊരു ഉറവിടമാണ് അത്തിപ്പഴം. പൊട്ടാസ്യം ഉപ്പിന്റെ ദോഷഫലങ്ങളെ നിയന്ത്രിക്കുന്നു. ഇത് ശരീരത്തിലുള്ള അധിക സോഡിയം നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ പലപ്പോഴും പൊട്ടാസ്യം അടങ്ങിയ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഉണങ്ങിയതും പഴുത്ത ഫ്രഷ് അത്തിപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ പല തരത്തിൽ പ്രോത്സാഹിപ്പിക്കുന്നു.

അത്തിപ്പഴം കഴിക്കുന്നതിന്റെ മറ്റു ഗുണങ്ങൾ:

1. അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.

2. അത്തിപ്പഴത്തിലെ ഉയർന്ന നാരുകൾ മലബന്ധം തടയാൻ സഹായിക്കുന്നു.

3. ശരീരത്തിന്റെ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും അത്തിപ്പഴത്തിന് കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

4. അത്തിപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഭക്ഷണത്തിൽ അത്തിപ്പഴം എങ്ങനെ ചേർക്കാം?

ഉണങ്ങിയ അത്തിപ്പഴം വിപണിയിൽ എളുപ്പത്തിൽ ലഭ്യമായതിനാൽ പലരും സാധാരണയായി കഴിക്കാറുണ്ട്. ഉണങ്ങിയ അത്തിപ്പഴം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് സ്മൂത്തികളിലും ഷേക്കുകളിലും സാലഡിലും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചെറുപ്പമായിരിക്കണോ? ഈ ശീലങ്ങൾ ഒഴിവാക്കാം...

Pic Courtesy: Pexels.com 

English Summary: Eating figs helps you reduce high blood pressure
Published on: 01 June 2023, 04:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now