നാലുമണി മുതൽ ആറുമണി വരെ ചായയുടെ കൂടെ എന്തെങ്കിലും സ്‌നാക്‌സ് കഴിക്കുന്നത് പലരുടെയും പതിവാണ്. രാവിലെ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിച്ച് ശേഷം നമ്മൾ ആക്റ്റീവ് ആയിരിക്കുന്ന സമയമായതുകൊണ്ട് ദഹനം ശരിക്കെ നടക്കുകയും ഉന്മേഷകരമായിരിക്കുകയും ചെയ്യുന്നു. വൈകുന്നേരം 4 മണിക്കോ അതിനു ശേഷമോ ലഘുഭക്ഷണം കഴിക്കുന്നത് വൈകിയുള്ള അത്താഴത്തിന് കാരണമാകുന്നു.
വൈകുന്നേരങ്ങളിൽ ബട്ടർമിൽക്കോ നാരങ്ങ വെള്ളമോ കുടിക്കുകയാണ് നല്ലത്. എന്നിട്ടും വിശക്കുന്നെങ്കിൽ ബ്ലാക്ക് കോഫിക്കോ ബ്ലാക്ക് ടീക്കോ ഒപ്പം കുറച്ച് നട്സോ അതല്ലെങ്കിൽ പ്രോട്ടീൻ ഷേക്കോ കുടിക്കാം.
വൈകുന്നേരം 4 മുതൽ 6 വരെ ലഘുഭക്ഷണം കഴിക്കുന്നത് നിരവധി കാരണങ്ങളാൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഒന്നാമതായി അത്താഴത്തിനുള്ള സമയം അടുത്തെത്തി. ലഘുഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് ശമിക്കുകയും രാത്രിയിൽ ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും ചെയ്യും. രണ്ടാമതായി, ഈ സമയത്ത് കഴിക്കുന്ന ലഘുഭക്ഷണങ്ങൾ കൊഴുപ്പ്, മധുരപലഹാരങ്ങൾ, കലോറികൾ എന്നിവ നിറഞ്ഞതാണ്. ഇവയെല്ലാം ഊർജം കുറയുന്നതിനും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇടയാക്കും.
കൂടാതെ, ഉച്ചയ്ക്ക് ശേഷം ലഘുഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക വിശപ്പ് സിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കാം. ഇത് ഭാവിയിൽ യഥാർത്ഥ വിശപ്പ് സിഗ്നലുകൾ തിരിച്ചറിയുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും.
നിരന്തരമായ ഊർജവും സംതൃപ്തിയും ലഭിക്കുന്നതിന് പോഷകം നിറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. റോസ്റ്റ് ചെയ്ത ചന, പഴങ്ങൾ, ബദാം പോലുള്ളവ കഴിക്കുക. ഈ ഓപ്ഷനുകൾ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ നൽകുന്നു. അത്താഴം സംതൃപ്തമായി കഴിക്കാനും സാധിക്കും.