Updated on: 25 May, 2023 6:18 PM IST
Eating fresh jackfruits will give you a lot of health benefits

ലോകത്തിലെ ഏറ്റവും വലിയ ഫലമാണ് ചക്ക. ആപ്പിൾ, ആപ്രിക്കോട്ട്, വാഴപ്പഴം, അവോക്കാഡോ എന്നിവയേക്കാൾ കൂടുതൽ വിറ്റാമിനുകളും ധാതുക്കളും പഴുത്ത ചക്കയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ് ചക്ക, ഇത് കൂടാതെ ബി വിറ്റാമിനുകൾ കൂടുതലുള്ള കുറച്ച് പഴങ്ങളിൽ ഒന്നാണ് ചക്കപ്പഴം. ചക്കയിൽ ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ചക്ക ചുളയ്ക്ക് മഞ്ഞനിറം നൽകുന്ന പിഗ്മെന്റുകളായ കരോട്ടിനോയിഡുകളിൽ വിറ്റാമിൻ എ ധാരാളമടങ്ങിയിട്ടുണ്ട്. എല്ലാ ആന്റിഓക്‌സിഡന്റുകളേയും പോലെ കരോട്ടിനോയിഡുകളും, ശരീര കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ശരീരം ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളും തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ നേത്ര പ്രശ്‌നങ്ങളും തടയാൻ ചക്ക കഴിക്കുന്നത് സഹായിക്കുന്നു. ഒരു ചക്ക പഴുക്കുമ്പോൾ അതിലടങ്ങിയ കരോട്ടിനോയിഡിന്റെ അളവ് ഉയരുന്നു.

ചക്കയിൽ, ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തടയാനും, അത് കാലതാമസം വരുത്താനും സഹായിക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ചക്കയുടെ ഉള്ളിലെ മാംസത്തിൽ പല തരത്തിലുള്ള രോഗങ്ങളെ ചെറുക്കുന്ന സംയുക്തങ്ങൾ കൂടുതലാണ്, അതിനേക്കാൾ പതിന്മടങ്ങ് വിത്തുകളിൽ അടങ്ങിയിരിക്കുന്നു. ചക്കയിലെ പോഷകങ്ങൾ പല ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. 

ആരോഗ്യഗുണങ്ങൾ

1. മലബന്ധം: 

ചക്ക ആരോഗ്യകരമായ നാരുകളുടെ വളരെ നല്ല ഉറവിടമാണ്, അതിനാൽ ഇത് കൂടുതൽ നേരം പൂർണ്ണമായി അനുഭവപ്പെടാനും, മലവിസർജ്ജനം ക്രമമായി നിലനിർത്താനും സഹായിക്കുന്നു.

2. അൾസർ: 

ചക്കയിലെ പ്രകൃതിദത്ത രാസവസ്തുക്കൾ വയറ്റിൽ വ്രണങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.

3. പ്രമേഹം:

ശരീരം, മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ചക്കയെ വളരെ വേഗത്തിൽ ദഹിപ്പിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതായത്, മറ്റ് പഴങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നില്ല. പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ചക്ക സത്ത് എളുപ്പമാക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

4. ഉയർന്ന രക്തസമ്മർദ്ദം:

ചക്ക ഒരു ഉഷ്ണമേഖലാ പഴമാണ്, ഇതിലടങ്ങിയ പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, അസ്ഥികളുടെ നഷ്ടം എന്നിവ തടയാൻ സഹായിക്കുന്നു.

5. ചർമ്മ പ്രശ്നങ്ങൾ:

ചക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മം കൂടുതൽ ഉറപ്പുള്ളതും ശക്തവുമാക്കാൻ സഹായിക്കുന്ന ഒരു പോഷകമാണ്.

6. കാൻസർ: 

ചക്കയിൽ കാണപ്പെടുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, ശരീരത്തിലെ ക്യാൻസർ കോശങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും, അതോടൊപ്പം കാൻസർ കോശങ്ങൾ ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്തു ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചറിയാം!

Pic Courtesy: Pexels.com

English Summary: Eating fresh jackfruits will give you a lot of health benefits
Published on: 25 May 2023, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now