മുരിങ്ങ അധിക വീടുകളിലും കാണുന്ന ഒരു മരമാണ്. പോഷകങ്ങളേറെയുള്ള മുരിങ്ങയുടെ ഇലയിലും പൂവിലും കായിലുമെല്ലാം ധാരാളം പോഷകഗുണങ്ങളുണ്ട്. മിക്ക വീട്ടിലും വലിയ പരിചരണമൊന്നും ഇല്ലാതെ വളരുന്നത് കൊണ്ട് മുരിങ്ങയ്ക്ക് ആരും വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ മുരിങ്ങയില ശീലമാക്കുന്നത് പല അസുഖങ്ങളേയും അകറ്റിനിർത്താൻ സഹായിക്കുന്നു.
മുരിങ്ങ ശീലമാക്കിയാൽ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുന്നതിലൂടെ മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങ ഇങ്ങനെ വളർത്തിയാൽ വിളവ് കൂടും
മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങ. ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനോ ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണത്തിനോ ഉള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു.
മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. വൻകുടൽ പുണ്ണ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകൾ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സാധിക്കും. ഇരുമ്പ്, കാൽസ്യം, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങ. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
മുരിങ്ങയില കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, വൃക്കകളുടെ ആരോഗ്യം, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളെ തടയാൻ മുരിങ്ങയിലയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും സഹായിക്കും.