ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ചും കുട്ടികൾ വളരെ അധികം ഇഷ്ടപെടുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. മറ്റുള്ള പച്ചക്കറികളിൽ നിന്ന് വ്യത്യസ്തമായ ഒരു പച്ചക്കറിയാണിത്. ഫ്രഞ്ച് ഫ്രൈകൾ, സ്വാദിഷ്ടമായ പക്കോറകൾ, വായിൽ വെള്ളമൂറുന്ന എല്ലാത്തരം സ്നാക്സുകളും, എന്നിവയെല്ലാം ഇതുകൊണ്ട് ഉണ്ടാക്കാം. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കിടയിൽ ഒരു മോശമായ അഭിപ്രായമാണ് ഉരുളക്കിഴങ്ങിനെ കുറിച്ചുള്ളത്. ശരീരഭാരം കുറയ്ക്കാൻ തടസ്സമാകുമെന്ന് പറയുന്ന പലരുടെയും ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ നിന്ന് ഉരുളക്കിഴങ്ങിനെ പുറത്താക്കിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് കുറവുള്ള ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾക്ക് ഇത് പ്രത്യേകിച്ചും സത്യമാണ്. ഇത് മാത്രമല്ല, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഉരുളക്കിഴങ്ങിനെ കുറ്റപ്പെടുത്തുന്നു.
ഉരുളക്കിഴങ്ങിന്റെ തൊലി ഇനി കളയല്ലേ., ഇത്രയും ഗുണങ്ങളോ ?
ഉരുളകിഴിങ്ങിൻറെ ആരോഗ്യഗുണങ്ങളെ കുറിച്ച് നോക്കാം
എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്. ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും. എന്നാൽ ഡീപ്പ് ഫ്രെെ ചെയ്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഒലീവ് ഓയിൽ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഈ ജ്യൂസുകൾ പതിവാക്കിയാൽ അയേൺ ഡെഫിഷ്യൻസി പരിഹരിക്കാം
ഉരുളക്കിഴങ്ങ്, പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റാലും സമ്പുഷ്ടമാണ്. ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ദ്ധർ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ സെല്ലിന്റെ വളർച്ച തടയും. ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം സ്വന്തമാക്കാൻ ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ശാരീരിക വ്യായാമത്തിനു ശേഷമുള്ള ക്ഷീണമകറ്റാനും മസിലുകളുടെ വളർച്ചയ്ക്കും ഉരുളക്കിഴങ്ങിൽ ഏറെയളവിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് സഹായിക്കും.
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവർത്തനത്തെ (സിങ്ക്, ഫോസ്ഫറസ്, ബി കോംപ്ലക്സ് ഉൾപ്പെടെ) ഗുണപരമായി ബാധിക്കുന്നു. നാഡീസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ബി 6 വളരെ പ്രധാനമാണ്.