Updated on: 27 May, 2023 3:14 PM IST
Eating ripe papaya will reduce the chance of getting old

ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഏറ്റവും സാധാരണമായി കാണപ്പെടുന്ന പഴങ്ങളിൽ ഒന്നാണ് പപ്പായ. വളരെയധികം രുചിയുള്ള പഴം എന്നതിലുപരി പപ്പായ കഴിക്കുന്നത് മൂലം ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നു. പപ്പായയ്ക്ക് മധുരമുള്ള രുചിയും ആകർഷകമായ രൂപവും മാത്രമല്ല അതോടൊപ്പം പപ്പായ നിത്യേന കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും, കൂടാതെ വ്യക്തികളിൽ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. പപ്പായ പ്രമേഹ ചികിത്സയ്‌ക്കും, അതോടൊപ്പം വാർദ്ധക്യത്തെ ചെറുക്കാനും ശരീരത്തിലുണ്ടാവുന്ന മുറിവുണങ്ങുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. പപ്പായയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ, വിറ്റാമിനുകൾ സി, ഇ, എ, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി ധാതുക്കൾ ഉയർന്ന സാന്ദ്രതയിൽ അടങ്ങിയിരിക്കുന്നു. 

പപ്പായ വെറും വയറ്റിൽ കഴിക്കുന്നതിന്റെ ഗുണങ്ങൾ 

1. ദഹനത്തെ സഹായിക്കുന്നു: 

പപ്പായയിൽ ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈം ധാരാളമായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് ദിവസം മുഴുവൻ ഭക്ഷണം കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നതിനായി ശരീരത്തെ എളുപ്പമാക്കുന്നു. പപ്പായയോടൊപ്പം, ദൈനംദിന ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ചേർക്കുന്നത് ദഹനത്തിന് സഹായകമാക്കുന്നു.

2. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: 

പപ്പായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ വർദ്ധിപ്പിക്കുന്നു. ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയ പപ്പായ കഴിച്ചു ദിവസം ആരംഭിക്കുന്നത് മൂലം, നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ പപ്പായ കഴിക്കുന്നത് വഴി സാധിക്കുന്നു. അതിനാൽ, രോഗങ്ങളും അണുബാധകളും അകറ്റാൻ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.

3. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു: 

പപ്പായയിൽ പഞ്ചസാരയുടെ അളവ് കുറവാണെങ്കിലും നാരുകൾ കൂടുതലാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനു മികച്ചതാണ്. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹമോ ഉയർന്ന പഞ്ചസാരയോ ഉള്ള വ്യക്തികൾക്ക് ഭക്ഷണത്തിൽ കഴിക്കാൻ ഏറ്റവും ഉത്തമമാണ് പപ്പായ.

4. ശരീരത്തിലെ വീക്കം കുറയ്ക്കുന്നു:

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശരീരത്തിൽ വീക്കം കുറയ്ക്കാനും അതോടൊപ്പം വിട്ടുമാറാത്ത രോഗങ്ങൾ തടയാനും സഹായിക്കുന്നു.

5. ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു:

പപ്പായയിൽ വിറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, മുഖക്കുരു കുറയ്ക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോഷകവും ജലാംശവും നൽകുന്ന എല്ലാ ഭക്ഷണങ്ങളും നിത്യേന കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 

6. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:

പപ്പായയിൽ കലോറി കുറവാണെങ്കിലും നാരുകൾ കൂടുതലാണ്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണമാണ്. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത്, വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. എന്നിരുന്നാലും, മെച്ചപ്പെട്ട ആരോഗ്യത്തിനായി ഭക്ഷണത്തിൽ പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.

7. ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു:

പപ്പായയിൽ ആരോഗ്യകരമായ നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഹൃദയാരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ്. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും കൂടാതെ സ്ട്രോക്ക് വരാതെ തടയാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്തുണ്ടാവുന്ന ദഹനപ്രശ്നങ്ങൾ, പ്രതിവിധി അറിയാം ! 

Pic Courtesy: Pexels.com

English Summary: Eating ripe papaya will reduce the chance of getting old
Published on: 27 May 2023, 02:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now