നല്ല ആരോഗ്യം ലഭ്യമാക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. തലച്ചോറിന്റെ പ്രവർത്തനം, വിഷാദം, ഓർമ്മശക്തി, പ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഉറക്കക്കുറവ് ബാധിക്കും. നമ്മുടെ ശരീരത്തിനുള്ളിൽ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ ആന്തരിക പ്രവര്‍ത്തനങ്ങളുടെ അഭാവത്തിൽ ശരീരത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവയിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യമാണ് നന്നായി ഉറങ്ങുക എന്നത്.
ബന്ധപ്പെട്ട വാർത്തകൾ: നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ ...
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. കാപ്പി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കുടിക്കുന്നത് നല്ല ശീലമല്ല. കാപ്പിയിലെ കഫീന്‍ ഉറക്കത്തെ സാരമായി ബാധിക്കുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് താഴെപ്പറയുന്നവ കഴിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കൽ, നല്ല ഉറക്കം: സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ
- ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ മഞ്ഞള്‍, ഏലക്കപ്പൊടി അല്ലെങ്കില്‍ ബദാം പൊടിച്ചത് എന്നിവ ചേര്‍ക്കുക. ചൂടുള്ള പാലില്‍ മേല്‍പ്പറഞ്ഞവ ഇട്ട് കുടിക്കുന്നത് വഴി പ്രതിരോധശേഷി വര്‍ദ്ധിക്കുന്നതിനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
- രാത്രിയില്‍ നന്നായി ഉറങ്ങണമെങ്കില്‍ അല്‍പ്പം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഡാര്‍ക്ക് ചോക്ലേറ്റിലെ സെറോടോണിന്‍ പോലുള്ള ഘടകങ്ങള്‍ നമ്മുടെ മനസ്സിനും ശരീരത്തിനും ശാന്തത നൽകുന്നു. മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്ലേറ്റ് മാത്രം കഴിക്കുക. കാരണം, ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഏതെങ്കിലും ഭക്ഷണം അമിതമായി കഴിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും.
- സിങ്ക്, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ ലഭിക്കുന്നതിന് ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ബദാം കഴിക്കുന്നത് നല്ലതാണ്.