പാചകം ചെയ്യുന്നതിന് മുമ്പ് പല പച്ചക്കറികളുടെയും തൊലി നമ്മൾ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അത് ശരിയാവണമെന്നില്ല. കാരണം പല പച്ചക്കറികളുടെയും തൊലികളിൽ കൂടുതൽ പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു. തൊലി കളയുന്നതോടെ അവ നഷ്ടപ്പെടുന്നു. തൊലി കളയാതെ കഴിക്കുന്നത് അവയുടെ പോഷകഗുണങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. അത്തരത്തില്‍ തൊലി കളയാതെ തന്നെ ഉപയോഗിക്കാവുന്ന ചില പച്ചക്കറികളെ കുറിച്ചാണ് വിശദമാക്കുന്നത്.
- അധികമാളുകളും ഉരുളക്കിഴങ്ങ് തൊലികളഞ്ഞശേഷമാണ് ഉപയോഗിക്കുന്നതെങ്കിലും, ഇത് ശരിയല്ല. കാരണം ഉരുളക്കിഴങ്ങിന്‍റെ തൊലിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും തൊലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് നല്ലത്.
- ക്യാരറ്റിന്‍റെ തൊലിയിൽ ധാരാളം ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
- കുക്കുമ്പറിന്റെ തൊലിയിൽ വിറ്റാമിനുകളും ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇവയും തൊലി കളയാതെ തന്നെ ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികളിൽ വെള്ളീച്ച ശല്യമുണ്ടോ? അറിഞ്ഞിരിക്കാം ചില ജൈവകീടനാശിനി പ്രയോഗങ്ങൾ
- വഴുതനങ്ങയുടെ തൊലി നാസുനിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റിന്റെ ഉറവിടമാണ്. കൂടാതെ ഇവയിൽ ഫൈബറും അടങ്ങിയിട്ടുണ്ട്.
- കാപ്സിക്കത്തിന്‍റെ തൊലിയിലും വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും തൊലി കളയാതെ ഉപയോഗിക്കാം.
- ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയുടെ തൊലിയും കഴിക്കാവുന്നതാണ്.