Updated on: 17 June, 2024 9:02 PM IST
Eating these with eggs can cause health problems

ശാരീരിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. പല രോഗങ്ങൾക്കും പോഷകക്കുറവിനും പരിഹാരമായി ഡോക്ടർമാരും മുട്ട കഴിക്കാൻ നിർദേശിക്കാറുണ്ട്. ദൈനംദിന പോഷക ആവശ്യങ്ങൾ നിറവേറ്റാൻ മുട്ട അതിനാൽ തന്നെ അനിവാര്യ ഭക്ഷണമാണ്. മുട്ട കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. അലർജിയില്ലാത്തവർക്ക് മുട്ട കഴിയ്ക്കുന്നത് പൂർണമായും നല്ലതാണ്.

എന്നാൽ മുട്ട കഴിച്ച് കഴിഞ്ഞ് ചില ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല (Do not eat these foods along with egg). ഇത് നമ്മുടെ ശരീരത്തിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

വാഴപ്പഴം 

പ്രഭാതഭക്ഷണത്തിന് മുട്ട, വാഴപ്പഴം, ബ്രെഡ് എന്നിവ കഴിക്കുന്നതാണ് മിക്കവർക്കും ശീലം. എന്നിരുന്നാലും, മുട്ടയ്ക്കൊപ്പം വാഴപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. മുട്ടയും ഏത്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ചിലപ്പോൾ മലബന്ധത്തിന് കാരണമായേക്കാം. കൂടാതെ, ഉദര സംബന്ധമായ പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കും.

പാൽ 

കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെ ഒന്നിലധികം പോഷക ഘടകങ്ങൾ അടങ്ങിയ പാൽ ശരീരത്തിന് വളരെ നല്ലതാണ്. എന്നിരുന്നാലും, മുട്ടയും പാലും ഒരുമിച്ച് കഴിക്കാൻ പാടില്ലെന്ന് പറയുന്നു. ഇവ രണ്ടും ചേർന്ന് ദഹനത്തെ തടസ്സപ്പെടുത്തുന്നു. വയറിളക്കം പോലുള്ള അസുഖങ്ങൾ പിടിപെടാം.

പഞ്ചസാര 

മുട്ട കഴിച്ചതിന് ശേഷം പഞ്ചസാര ചേർത്ത ഭക്ഷണം കഴിക്കരുത്. മുട്ടയും പഞ്ചസാരയും ചേർന്ന് ശരീരത്തിൽ ഹാനികരമായ അമിനോ ആസിഡുകൾ ഉത്പാദിപ്പിക്കുന്നു. ഈ ആസിഡ് രക്തം കട്ടപിടിക്കാൻ കാരണമാകും. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. വളരെ ചെറിയ അളവിൽ പഞ്ചസാര വയറ്റിൽ ഉൾക്കൊള്ളുന്നതിൽ കുഴപ്പമില്ല. എന്നിരുന്നാലും, രണ്ടോ മൂന്നോ ടീസ്പൂൺ അല്ലെങ്കിൽ അതിൽ കൂടുതൽ പഞ്ചസാര ശരീരത്തിലേക്ക് എത്തുന്നത് അപകടകരമാണ്.

നാരങ്ങ 

പലരും സാലഡിന്റെ കൂടെ പുഴുങ്ങിയ മുട്ട കഴിക്കാറുണ്ട്. ഈ സാലഡിൽ നാരങ്ങനീര് ചേർക്കുന്ന പതിവുമുണ്ട്. എന്നാൽ നാരങ്ങാനീര് ചേർത്ത സാലഡും മുട്ടയും ഒരുമിച്ച് കഴിയ്ക്കരുത്. കാരണം നാരങ്ങയുടെ കൂടെ മുട്ട കഴിക്കുന്നത് നല്ലതല്ല. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് കളിക്കുന്നത് രക്തപ്രവാഹത്തെ ദോഷകരമായി ബാധിക്കും. ഹൃദ്രോഗസാധ്യതയും ഇതിന് കൂടുതലാണ്.

തണ്ണിമത്തൻ 

പ്രഭാതഭക്ഷണത്തിന് മുട്ടയ്‌ക്കൊപ്പം വ്യത്യസ്ത പഴങ്ങൾ കഴിക്കുന്ന ശീലം പലർക്കുമുണ്ട്. ആരോഗ്യവും പോഷകസമ്പന്നവുമായ പഴങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണകരമാണ്. എന്നിരുന്നാലും, പഴങ്ങളുടെ പട്ടികയിൽ തണ്ണിമത്തൻ ഉണ്ടാകരുത്. കാരണം മുട്ടയും തണ്ണിമത്തനും ഒരുമിച്ച് കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും.

മുട്ടയ്ക്കൊപ്പം എന്തെല്ലാം ഭക്ഷണങ്ങൾ കഴിയ്ക്കരുതെന്നത് പോലെ ഏതൊക്കെ കഴിയ്ക്കാം എന്നതും പ്രധാനമാണ്. മുട്ടയും കാപ്സിക്കവും ഒരുമിച്ച് കഴിയ്ക്കുന്നത് നല്ലതാണ്. കൂടാതെ, മുട്ടയ്ക്കൊപ്പം ചീര, വെളിച്ചെണ്ണ, അവോക്കാഡോ പോലുള്ളവ പോഷക ആഹാരമാക്കി കഴിയ്ക്കാം.

English Summary: Eating these with eggs can cause health problems
Published on: 17 June 2024, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now