ഫൈബർ ധാരാളം അടങ്ങിയിരിക്കുന്ന ഓട്സിന് ആരോഗ്യഗുണമേറെയാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹമുള്ളവർക്ക് കഴിക്കാനുമൊക്കെ നല്ലതാണിത്. ഓട്സ് ഡയറ്റില്‍ ഉള്‍പ്പെത്തിയാൽ പല ഗുണങ്ങളും നേടാം. എന്നാല്‍, അമിതമായി ഓട്‌സ് കഴിക്കുന്നതും ശരിയായ വിധത്തില്‍ കഴിക്കാതിരുന്നാലും ആരോഗ്യത്തിന് ഹാനികരമാകുന്നു.
ഓട്‌സ് ശരിയായ വിധത്തിൽ കഴിക്കുകയാണെങ്കിൽ പല ഗുണങ്ങള്‍ ലഭ്യമാക്കാം. ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുള്ളതും നാരുകളാല്‍ സമ്പന്നവുമാണിത്. ശരീരത്തില്‍ നിന്നും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഓട്‌സ് സഹായിക്കുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഓട്‌സ് നല്ലത് തന്നെ. ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ, ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
മലബന്ധ പ്രശ്‌നമുള്ളവർക്ക് ഇത് പതിവായി കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഓട്‌സ് ആണ്.
ബന്ധപ്പെട്ട വാർത്തകൾ: ത്രിഫല ചൂർണം സേവിച്ചാൽ മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കാം, സന്ധിവേദനകൾ പരിഹരിക്കാം, തടിയും കുറയ്ക്കാം
ഓട്‌സ് പരമാവധി പശുവിന്‍ പാലില്‍ ചേർത്ത് കഴിക്കരുത്. ഇത്തരത്തില്‍ ചെയ്താല്‍ ശരീരത്തില്‍ കൊഴുപ്പ് കൂട്ടുകയാണ് ചെയ്യുക. ഇത്തരത്തില്‍ കൊഴുപ്പ് കൂടുന്നത് തടി കുറയ്ക്കുകയല്ല, മറിച്ച് കൂട്ടുകയാണ് ചെയ്യുക. പാലില്‍ കൊഴുപ്പ് ഉണ്ടായിരിക്കും. ഇതില്‍ ഓട്‌സ് വേവിക്കുമ്പോള്‍ മൊത്തത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്. അമിതമായ രീതിയിൽ ഓട്‌സ് വേവിച്ച് കഴിക്കുന്നതും നന്നല്ല. ഓട്‌സ് വേവിച്ച് കഴിക്കുന്നത് ഷുഗര്‍ ലെവല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
കഴിക്കേണ്ട ശരിയായ രീതി
പരമാവധി മൂന്നോ നാലോ ടീസ്പൂണ്‍ ഓട്‌സ് മാത്രമേ എടുക്കാവു. ഇത്ര തന്നെ നമ്മളുടെ വിശപ്പ് അകറ്റാന്‍ ധാരാളമാണ്. അതുപോലെ, ഓട്‌സ് കഞ്ഞി വെച്ച് കുടിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ വെള്ളം തിളപ്പിച്ച് അതില്‍ ഓട്‌സ് ഇട്ട് അടച് വെക്കണം. നന്നായി തിളപ്പിച്ച് കുറുക്കി എടുക്കരുത്. ഇത് ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. അതുപോലെ, പാല്‍ ഒഴിച്ച് ഓട്‌സ് കഴിക്കാതിരിക്കുക. പാല്‍ എടുക്കുകയാണെങ്കില്‍ തന്നെ ഫാറ്റ് ഫ്രീ മില്‍ക്ക് ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഓട്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്മൂത്തി തയ്യാറാക്കിയും കുടിക്കാവുന്നതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.