ദശപുഷ്പ സസ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സസ്യമാണ് ഉഴിഞ്ഞ. ഇതിൻറെ ഇലകളും, പുതുനാമ്പുകളും ഭക്ഷ്യയോഗ്യമാണ്. ഇന്ത്യയിൽ ഉഷ്ണമേഖല പ്രദേശങ്ങളിൽ ധാരാളമായി ഈ ചെറുസസ്യത്തെ കാണാം. നിലത്ത് പടർന്ന് വളരുന്ന ഈ ഔഷധസസ്യം മറ്റു ചെടികളിലും വള്ളികൾ ആയി പടർന്നു കയറുന്നു. 6 ഇതളുകളോടുകൂടി വെളുത്ത പൂക്കൾ ഇതിൽ കാണപ്പെടുന്നു.
ജൂലൈ -ഓഗസ്റ്റ് മാസങ്ങളാണ് ഇവ പൂക്കുന്ന സമയം. ഓഗസ്റ്റ് -ഒക്ടോബർ മാസങ്ങളിൽ ധാരാളമായി ഫലങ്ങൾ കാണപ്പെടുന്നു. ഗോളാകൃതിയിൽ കാണപ്പെടുന്ന ഈ ഫലങ്ങളിൽ വിവിധ നിറത്തിലുള്ള വിത്തുകൾ കാണപ്പെടുന്നു. ഈ വിത്തുകൾ വഴിയും തണ്ട് നട്ടുപിടിപ്പിച്ചു ഉഴിഞ്ഞയുടെ പുനരുല്പാദനം സാധ്യമാക്കാം. വേനൽക്കാലമാണ് ഇത് നട്ടുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യം.
ധാരാളം ഔഷധഗുണങ്ങളുള്ളത്തു കൊണ്ടുതന്നെ വ്യവസായികാടിസ്ഥാനത്തിൽ ഇത് കേരളത്തിലെ മിക്കയിടങ്ങളിലും കൃഷി ചെയ്യുന്നു. ഇതിൻറെ ഇല കൈകാലുകളിൽ കാണപ്പെടുന്ന ചിരങ്ങ്, ചൊറിച്ചിൽ എന്നിവ അകറ്റുവാനും വാത രോഗശമനത്തിനും ഉത്തമമാണ്. പൊള്ളൽ പെട്ടെന്ന് ഭേദമാക്കുവാൻ ഇതിൻറെ ഇലയുടെ നീര് പിഴിഞ്ഞ് ഒഴുകാറുണ്ട്.
ഉഴിഞ്ഞ ഇല കഷായം വെച്ച് കഴിച്ചാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാകുന്നു. പണ്ടുകാലങ്ങളിൽ ഉഴിഞ്ഞയുടെ ഇല ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ ഉപയോഗിക്കാറുണ്ട് ഇതിൻറെ ഇലകൾ നന്നായി വറുത്ത ശേഷം അരച്ച് കുഴമ്പാക്കി അടിവയറ്റിൽ പുരട്ടുന്നത് ആർത്തവസംബന്ധമായ തടസ്സങ്ങൾ ഇല്ലാതാക്കുന്നു.
Eucalyptus is one of the most important deciduous plants. Its leaves and new shoots are edible. This small plant is abundant in the tropics of India. This herb grows in the ground and grows into vines on other plants. Flowers white, with 6 petals. Flowering period is July-August. August-October is the most fruitful month. These spherical fruits have seeds of different colors. These seeds can also be used to propagate stalks and reproduce the seedlings. It is best planted in summer. It is cultivated commercially in most parts of Kerala due to its many medicinal properties. Its leaves are good for itching and rheumatism in the hands and feet. The juice of the leaves is squeezed to cure burns quickly. Problems like constipation can be eliminated by consuming the infusion of dried leaves. In ancient times, the leaves of Uzhinja were used to relieve menstrual problems.
ഉഴിഞ്ഞയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊണ്ടാൽ മോണരോഗങ്ങൾ മാറുന്നു. ഉഴിഞ്ഞ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ രോഗപ്രതിരോധശേഷി ഉയരുകയും ചെയ്യും. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കുവാൻ ഉഴിഞ്ഞ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിച്ചാൽ മതി. കൈകാലുകളിൽ ഉണ്ടാകുന്ന നീര്, സന്ധിവേദന എന്നിവ ഇല്ലാതാക്കുവാൻ ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണ മിക്സ് ചെയ്തു പുരട്ടിയാൽ മതി. അങ്ങനെ ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു ഔഷധസസ്യമാണ് ഒഴിഞ്ഞ.