Updated on: 19 November, 2021 11:08 AM IST
Everything you need to know about taking excessive vitamin pills

ആരോഗ്യകാരമായ ജീവിതം നയിക്കാൻ ശരീരത്തിൽ വൈററമിനുകളും പോഷകങ്ങളും ശരിയായ അളവിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വൈറ്റമിനുകളുടെ കുറവുകൊണ്ട് പല അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാന്‍ അത്യാവശ്യമാണ് വൈറ്റമിനുകള്‍. ഇവയുടെ കുറവ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ വൈറ്റമിനുകള്‍ കൃത്രിമമായി കഴിയ്ക്കാതെ, അതായത് ഗുളിക രൂപത്തില്‍ കഴിയ്ക്കാതെ സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്നതാണ് കൂടുതല്‍ നല്ലത്.

വൈറ്റമിൻ ഗുളികകൾ തോന്നിയ പോലെ കഴിയ്ക്കുന്നവരുണ്ട്. അതായത് ഡോക്ടറുടെ നിര്‍ദേശം കൂടാതെ തന്നെ ഷോപ്പുകളില്‍ നിന്നും വാങ്ങി തോന്നിയ പടി കഴിയ്ക്കുന്നവര്‍. പല തരം വൈറ്റമിനുകളും ഇതേ രൂപത്തില്‍ ശരീരത്തില്‍ എത്തുന്നതും സാധാരണയാണ്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ലെന്ന് മാത്രമല്ല, ശരീരത്തിന് ദോഷം വരുത്തുന്ന ഒന്നു കൂടിയാണിത്. യാതൊരു കാരണവശാലും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഇത് വാങ്ങി കഴിയ്ക്കരുത്. അനാവശ്യമായി വൈറ്റമിനുകള്‍ വാങ്ങി കഴിയ്ക്കുന്നത് വരുത്തി വയ്ക്കുന്ന ദോഷങ്ങളും പ്രശ്‌നങ്ങളും പലതാണ്.

വൈറ്റമിനുകള്‍ അനാവശ്യമായി ശരീരത്തില്‍ എത്തുന്നത് ദോഷം തന്നെയാണ്.  ഇത് കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്ക് കണ്ണിന് പ്രശ്‌നം, തലവേദന, ക്ഷീണം, മസിലുകള്‍ക്ക് പ്രശ്‌നം, കിഡ്‌നി പ്രശ്‌നം തുടങ്ങിയ പല അവസ്ഥകളുമുണ്ടാക്കുന്നു. ചില വൈറ്റമിനുകള്‍ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് വലിപ്പം, ക്യാന്‍സര്‍, ഇതു പോലെ ചില ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും വരുത്തുന്നു.

വൈറ്റമിനുകള്‍ രണ്ടു തരമുണ്ട്. ഫാറ്റ് സോലുബിള്‍ വൈറ്റമിനുകൾ,  വാട്ടര്‍ സോലുബിള്‍ വൈറ്റമിനുകള്‍ എന്നിവയാണ് ഇവ. അതായത് കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളും വെള്ളത്തില്‍ ലയിക്കുന്ന വൈറ്റമിനുകളും. 

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൂ

വൈറ്റമിന്‍  A, D, E, and K എന്നിവ ഫാറ്റ് സോലുബിള്‍ വൈറ്റമിനുകളും  ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍, വൈറ്റമിന്‍ സി എന്നിവ വെള്ളത്തിൽ അലിയുന്ന വൈറ്റമിനുകളുമാണ്. കൊഴുപ്പില്‍ അലിയുന്ന വൈറ്റമിനുകള്‍ ശരീരത്തില്‍ നിന്നും ഒരിക്കലും പുറത്തു പോകുന്നില്ല. എന്നാല്‍ വെള്ളത്തില്‍ ലയിക്കുന്ന വൈറ്റമിനുകള്‍ അല്‍പം കൂടുതല്‍ കഴിച്ചാലും മൂത്രത്തിലൂടെയും മറ്റും പുറത്തു പോകും. അതിനാല്‍ തന്നെ ഫാറ്റ് സോലുബിള്‍ വൈറ്റമിനുകള്‍ ശരീരത്തിന് അപകടം വരുത്തും.

ശരീരത്തിന് വൈറ്റമിനുകള്‍ ആവശ്യമാണ്. ഇത് കഴിയ്ക്കുന്നതിന് സമയവും പ്രധാനമാണ്. തോന്നിയ സമയത്ത് കഴിയ്ക്കുന്നത് നല്ലതല്ല. അയേണ്‍ ഗുളികകള്‍ രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനൊപ്പം കാപ്പി, പാല്‍, തൈര് എന്നിവ കഴിയ്ക്കരുത്. രണ്ടു മണിക്കൂര്‍ ഇടനേരം കൊടുക്കണം. മള്‍ട്ടിവൈറ്റമിന്‍ രാവിലെ  പ്രാതലിനൊപ്പം കഴിയ്ക്കാം. ബി കോംപ്ലക്‌സ് കഴിയ്ക്കാനും രാവിലെ തന്നെയാണ് നല്ലത്. ഇത് പ്രാതലിന് മുന്നേ കഴിയ്ക്കുക. അത് ഊര്‍ജം നല്‍കുന്നു.  വൈറ്റമിന്‍ ഡി ഉച്ചയ്ക്ക് ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. ഇത് രാത്രിയില്‍ കഴിച്ചാല്‍ ഉറക്കക്കുറവുണ്ടാക്കും. കാല്‍സ്യം, മീനെണ്ണ എന്നിവ രാത്രി കിടക്കാന്‍ നേരത്ത് കഴിയ്ക്കുന്നതാണ് നല്ലത്. ഇത് ബ്രെയിന്‍, ലിവര്‍ പ്രവര്‍ത്തനത്തിന് നല്ലതാണ്.

English Summary: Everything you need to know about taking excessive vitamin pills
Published on: 19 November 2021, 10:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now