Updated on: 6 July, 2021 7:18 PM IST
Excessive amount of Vitamin D can also lead to health problems. Know about these

ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളും ഉണ്ട്. ഇത്തരം വൈറ്റമിനുകളുടെ കുറവ് പലപ്പോഴും പ്രശ്‌നവുമുണ്ടാക്കാം. എന്നാല്‍ വൈറ്റമിനുകളുടെ കുറവ് മാത്രമല്ല, ഇത് കൂടിയാലും പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും സാധ്യത ഏറെയാണ്. പലപ്പോഴും വൈറ്റമിന്‍ ഗുളികകളും മറ്റും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കഴിച്ചാണ് ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത്.

ഇന്നത്തെ കാലത്ത് പലരിലും വൈറ്റമിന്‍ ഡി കുറവ് കണ്ടു വരുന്നു. ഈ വൈറ്റമിന്‍ പ്രധാനമായും ലഭിയ്ക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. എന്നാല്‍ ഇതു കൊണ്ടു തന്നെ പലര്‍ക്കും വൈറ്റമിന്‍ ഡി കുറയുന്നതായി കണ്ടു വരുന്നു. ഇതിന് പരിഹാരമായി സപ്ലിമെന്റുകളും ഇന്‍ജക്ഷനുകളുമുണ്ട്. എന്നാല്‍ പലരും ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ സ്വയം ഇതു വാങ്ങി കഴിയ്ക്കുന്നവരുമുണ്ട്. ഇത് ചിലപ്പോള്‍ കൂടിയ വൈറ്റമിന്‍ ഡി അളവ് ശരീരത്തില്‍ എത്തിക്കാന്‍ വഴിയൊരുക്കുന്നു. കൂടിയ വൈറ്റമിന്‍ ഡി കുറവ് വൈറ്റമിന്‍ ഡിയെപ്പോലെയോ അതില്‍ കൂടുതലോ അപകടകമാണെന്നതാണ് സത്യം.

വൈറ്റമിന്‍ ഡി

കൂടിയ അളവിലെ വൈറ്റമിന്‍ ഡി വൈറ്റമിന്‍ ഡി ടോക്‌സിസിറ്റി എന്ന അവസ്ഥയുണ്ടാക്കും. വൈറ്റമിന്‍ ഡി ടോക്‌സിസിറ്റി കൂടുന്നതിന്റെ ഒരു അവസ്ഥ രക്തത്തില്‍ കാല്‍സ്യം അളവ് കൂടുന്നതാണ്. ഈ അവസ്ഥ ഹൈപ്പര്‍ കാല്‍സീമിയ എന്നാണ് അറിയപ്പെടുന്നത്. മനംപിരട്ടല്‍, വയറിളക്കം, ഛര്‍ദി, മലബന്ധം, ശരീരത്തിന് ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വല്ലാത്ത ദാഹം, ബിപി കൂടുക, കിഡ്‌നി ട്യൂബില്‍ കാല്‍സ്യം അടിഞ്ഞു കൂടുക, കിഡ്‌നി പ്രശ്‌നം, കേള്‍വിപ്രശ്‌നം, ഓര്‍മശക്തിയ്ക്ക് പ്രശ്‌നം എന്നിവയും ലക്ഷണമായി വരുന്നു.

ടോക്‌സിസിറ്റി

വൈറ്റമിന്‍ ഡി അളവ് കൂടുതലായി ടോക്‌സിസിറ്റി വന്നാലും ഇത് തിരിച്ചറിയാന്‍ കുറേ സമയം പിടിയ്ക്കും. ടോക്‌സിസിറ്റി എന്ന അവസ്ഥയില്‍ എത്തിയില്ലെങ്കില്‍ തന്നെയും കൂടുതല്‍ വൈറ്റമിന്‍ ഡി ദോഷമാണ്. ഇത് കിഡ്‌നിക്ക് ദോഷം വരുത്തും. കിഡ്‌നി ട്യൂബുകളില്‍ കാല്‍സ്യം അടിഞ്ഞു കൂടി ഇത് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. കാല്‍സ്യം ശരീരം കൂടുതല്‍ വലിച്ചെടുക്കുന്നതു കൊണ്ടു തന്നെ കിഡ്‌നി സ്റ്റോണ്‍ സാധ്യത ഏറെയാണ്.

എല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍

എല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു പാര്‍ശ്വ ഫലമാണ്. കാല്‍സ്യം പാകത്തിന് വേണ്ടത് എല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ആവശ്യത്തിന് കാല്‍സ്യം ശരീരത്തിന് വലിച്ചെടുക്കണമെങ്കില്‍ വൈറ്റമിന്‍ ഡി വേണം. എന്നാല്‍ വൈറ്റമിന്‍ ഡി കൂടുന്നത് വൈറ്റമിന്‍ കെ2വിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. എല്ലുകള്‍ക്ക് ആരോഗ്യകരമായ വിധത്തില്‍ കാല്‍സ്യം ഉപയോഗപ്പെടുത്താന്‍ വൈറ്റമിന്‍ കെ2 വേണം. അതു കൊണ്ടു തന്നെ വൈറ്റമിന്‍ ഡി കൂടുതലായാല്‍ വേണ്ട വിധത്തില്‍ എല്ലുകള്‍ക്ക് കാല്‍സ്യം ഉപയോഗിയ്ക്കാന്‍ പറ്റില്ല. എല്ലുകള്‍ പെട്ടെന്ന് ഒടിയുക പോലുള്ള അവസ്ഥകളിലേയ്ക്ക് ഇത് നയിക്കും.

ഹൃദയത്തെയും തലച്ചോറിനേയും

വൈറ്റമിന്‍ ഡി കൂടുന്നത് ഡിപ്രഷന്‍ പോലുള്ള അവസ്ഥകളിലേയ്ക്കും നയിക്കും. ഇത് കൂടിയാല്‍ ബ്രെയിന്‍ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു. സ്‌കീസോഫീനിയ പോലുള്ള അവസ്ഥകള്‍ക്കും ഇത് കാരണമാകുന്നു. മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും വൈറ്റമിന്‍ ഡി കൂടുതല്‍ ഇത്തരം അവസ്ഥയുണ്ടാക്കും. ഇതു പോലെ ചിലപ്പോള്‍ കൂടിയ ബിപിക്കും വൈറ്റമിന്‍ ഡി കാരണമാകുന്നു. ഇതെല്ലാം ഹൃദയത്തെയും തലച്ചോറിനേയും ബാധിയ്ക്കുന്ന ഘടകങ്ങളാണ്. 

ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ് മറ്റൊരു പ്രശ്‌നം. മനംപിരട്ടല്‍, വിശപ്പു കുറവ് തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

English Summary: Excessive amount of Vitamin D can also lead to health problems. Know about these
Published on: 06 July 2021, 07:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now