Updated on: 6 March, 2023 6:04 PM IST
Exercise is more important when it comes to depression and its treatment

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ അവസ്ഥകൾ കൊണ്ട് പൊറുതി മുട്ടുന്നു. മാനസികാരോഗ്യ തകരാറുകൾ, വ്യക്തിക്കും സമൂഹത്തിനും വലിയ വില നൽകേണ്ടി വരുന്ന ഒന്നാണ്. വിഷാദവും ഉത്കണ്ഠയും ആരോഗ്യത്തെ പൂർണമായും ഇല്ലാതാക്കുന്നു. ലോകത്ത് COVID പാൻഡെമിക് വന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി, കോവിഡ് മൂന്നിലൊന്ന് ആളുകളെയും ബാധിക്കുന്ന മാനസിക ക്ലേശത്തിന്റെ തോതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മാനസികമായി തകർന്ന ഒരു വ്യക്തിയ്ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തെറാപ്പിയും മരുന്നുകളും പോലുള്ള പരമ്പരാഗത ചികിത്സകൾ ഫലപ്രദമാകുമെങ്കിലും, ഈ അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ് എന്ന് പുതിയ പഠനങ്ങളും, ഗവേഷണവും എടുത്തുകാണിക്കുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനത്തിൽ വിഷാദം, ഉത്കണ്ഠ, മാനസിക ക്ലേശം എന്നിവ അനുഭവിക്കുന്ന വ്യക്തികളിൽ, ശാരീരിക പ്രവർത്തനത്തിന്റെ ഫലങ്ങൾ പരിശോധിക്കുന്ന 1,000- ലധികം ഗവേഷണ പരീക്ഷണങ്ങൾ അവലോകനം ചെയ്തു. 

വ്യായാമം എത്രത്തോളം ഫലപ്രദമാണ്?

ഈ പഠനങ്ങളിൽ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് വ്യായാമം എന്ന് ഇത് വ്യക്തമാക്കി. ഇത് മരുന്നുകളേക്കാളും കൗൺസിലിംഗിനെക്കാളും കൂടുതൽ ഫലപ്രദമാണ്. വ്യായാമം ചെയ്യുന്നത് വിഷാദരോഗം, എച്ച്‌ഐവി, വൃക്കരോഗം എന്നിവയുള്ളവരിലും ഗർഭിണികളിലും പ്രസവശേഷമുള്ള വിഷാദം അനുഭവിക്കുന്നവരിലും, ആരോഗ്യമുള്ളവരിലും ഏറ്റവും വലിയ മാറ്റം വരുത്തിയതായി കാണപ്പെട്ടു. വ്യായാമത്തിന്റെ തീവ്രത കൂടുന്തോറും അത് കൂടുതൽ പ്രയോജനകരമാണെന്ന് വിദഗ്ദ്ധർ കണ്ടെത്തി. ഉദാഹരണത്തിന്, സാധാരണ വേഗതയിൽ നടക്കുന്നതിനുപകരം വേഗതയിലുള്ള നടത്തം, ആറ് മുതൽ 12 ആഴ്ച വരെ വ്യായാമം ചെയ്യുന്നത് ചെറിയ കാലയളവുകളേക്കാൾ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദീർഘകാല വ്യായാമം വളരെയധികം പ്രധാനമാണ്.

വ്യായാമം മരുന്നിനെക്കാളും കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയെക്കാളും 1.5 മടങ്ങ് കൂടുതൽ ഫലപ്രദമാണ്. എന്തുകൊണ്ടാണ് ഇത് ഫലപ്രദമാവുന്നത്, വ്യായാമം മാനസികാരോഗ്യത്തെ ഒന്നിലധികം വഴികളിലൂടെയും ഹ്രസ്വവും ദീർഘകാലവുമായ ഫലങ്ങളോടെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയപ്പെടുന്നു. വ്യായാമം കഴിഞ്ഞയുടനെ തലച്ചോറിൽ എൻഡോർഫിൻ, ഡോപാമൈൻ എന്നിവ പുറത്തുവിടുന്നു. ഹ്രസ്വകാലത്തേക്ക്, ഇത് നല്ല മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, വ്യായാമത്തോടുള്ള പ്രതികരണമായി ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രകാശനം തലച്ചോറിലെ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അത് മാനസികാവസ്ഥയെയും വിജ്ഞാനത്തെയും സഹായിക്കുന്നു, ശരീരത്തിൽ വീക്കം കുറയ്ക്കുന്നു, രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുന്നു, ഇതെല്ലാം നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. പതിവ് വ്യായാമം മെച്ചപ്പെട്ട ഉറക്കത്തിലേക്ക് നയിച്ചേക്കാം, ഇത് വിഷാദത്തിലും ഉത്കണ്ഠയിലും നിർണായക പങ്ക് വഹിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: Collagen: ചർമ്മത്തിൽ കൊളാജന്റെ ഗുണങ്ങളും, ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രകൃതിദത്ത വഴികളും അറിയാം

English Summary: Exercise is more important when it comes to depression and its treatment
Published on: 06 March 2023, 05:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now