Updated on: 14 February, 2019 11:46 AM IST
ലോകത്തിൽ വച്ച് ഏറ്റവും നല്ല ഭക്ഷ്യ എണ്ണ അതാണ് ഒലിവ്  ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണ് ഒലിവ് ഓയിൽ. വേറെ രാസപ്രയോഗങ്ങൾ ഒന്നും നടത്താതെ പഴങ്ങളിൽ നിന്നും മാത്രം വേർതിരിച്ചെടുക്കുന്ന ശുദ്ധമായ ഒലിവ് ഓയിലിനെ ആണ് എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ എന്നു പറയുന്നത്. ഇതിനാണ് ഏറ്റവും ഗുണമുള്ളത്. സാധാരണ ഒലീവ് ഓയിലും വിപണിയിൽ ലഭ്യമാണ്.  എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ അതേപടി ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. സാലഡുകളിൽ ചേർക്കുന്നതിനും, പച്ച വെളിച്ചെണ്ണ ചേർക്കുന്ന സ്ഥലങ്ങളിലും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കൂടാതെ രുചി പ്രശ്നമല്ലാത്ത, ആരോഗ്യം മാത്രം കണക്കിലെടുക്കുന്നവർക്ക് നേരിട്ട് കഴിക്കാവുന്നതാണ്. കൂടാതെ സാധാരണ പാചകത്തിനും ഉപയോഗിക്കാം.


ഒലിവു ഓയിലിൽ  omega-3, omega-6, omega-9 വിഭാഗത്തിൽ പെടുന്ന fatty acids ഉണ്ട്. ഏറ്റവും കൂടുതൽ ഉള്ളത് Omega-9 വിഭാഗത്തിലുള്ള Oleic acid ആണ് . ഇവ ഉപയോഗിക്കുന്നത് ഹൃദ്രോഗം, രക്തക്കുഴലുകളിലെ കൊഴുപ്പടിയൽ, കാൻസർ എന്നിവ തടയാൻ സഹായിക്കുന്നതാണ്. Omega- 3 കൊഴുപ്പുകൾ ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അവ Anti- Inflammatory ആയും പ്രവർത്തിക്കുന്നു. Omega - 6 fatty acid-കൾ കോശഭിത്തികളെ സംരക്ഷിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊളസ്‌ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നര്‍ത്ഥം. ക്യാന്‍സര്‍ തടയാനുള്ള മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

English Summary: extra virgin olive oil for healthy heart
Published on: 05 February 2019, 01:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now