Updated on: 18 March, 2021 11:36 AM IST
നാച്ചുറൽ ഫേസ് പായ്ക്ക് ഉപയോഗിച്ച മുഖം കണ്ടാൽ തന്നെ മനസ്സിലാകും.

ബ്രൗൺ കളറിലുള്ള പഞ്ചസാര ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാവുന്ന വളരെയധികം ഗുണം നിറഞ്ഞ ഫേസ്‌പായ്‌ക്കുകൾ തയ്യാറാക്കാം.മുഖത്തെ ചുളിവുകൾ, കറുത്ത പാട് , ഉറക്കച്ചടവിന്റെ കരുവാളിപ്പ് ഇവയെല്ലാം മാറിക്കിട്ടും.നാച്ചുറൽ ഫേസ് പായ്ക്ക് ഉപയോഗിച്ച മുഖം കണ്ടാൽ തന്നെ മനസ്സിലാകും.

 

ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിൽ ഒരു മുട്ടയുടെ വെള്ള അടിച്ചു ചേർക്കുക. ഈ മിക്സ് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം. മുട്ടയുടെ വെള്ള ചർമ്മത്തെ ചെറിയ സുഷിരങ്ങളിൽ കൂടി കടന്ന് ചർമ്മത്തെ കൂടുതൽ ഉറപ്പുള്ളതാകുന്നു. അങ്ങനെ മുഖത്തിന്റെ ചുളിവുകൾ മറയുന്നു. പ്രോട്ടീൻ കണ്ടെന്റ് കൂടുതലായതിനാൽ എണ്ണമയമുള്ള ചർമ്മത്തെ പോലും ബാലൻസ് ചെയ്യുന്നു.

ഒരു ടേബിൾ സ്പൂൺ ബ്രൗൺ പഞ്ചസാരയിൽ മൂന്ന് ടേബിൾ സ്പൂൺ തക്കാളി പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖം നന്നായി കഴുകി ഉണക്കിയ ശേഷം ഈ മിക്സ് മുഖത്ത് പുരട്ടുക. മുഖത്ത് മസ്സാജ് ചെയ്യുമ്പോൾ കൈ വൃത്താകൃതിയിൽ വേണം ചലിപ്പിക്കാൻ. രണ്ടു മിനിറ്റ് അങ്ങനെ മുഖത്ത് മിക്‌സ് പുരട്ടാം. പതിനഞ്ചു മിനിറ്റോളം മുഖത്തു ആ മിക്സ് പുരട്ടി വയ്ക്കുക. തുടർന്ന് നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകാം. പിന്നീട് ടവ്വൽ കൊണ്ട് മുഖം മയത്തിൽ തുടയ്ക്കുക.

ഒരു ടീ സ്പൂൺ ബ്രൗൺ പഞ്ചസാരയും ഒരു ടീ സ്പൂൺ ബദാം ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പത്തു മിനിറ്റ് കഴിഞ്ഞു മുഖത്തു തേയ്ക്കുക. കുറച്ചു നേരം മുഖം മൃദുവായി മസ്സാജ് ചെയ്യുക. പിന്നീട് നല്ല തെളിഞ്ഞ വെള്ളം ഉപയോഗിച്ച് കഴുകുക. മൃദുവായി വെള്ളം തുടച്ചെടുക്കുക. മുഖത്തിന് ലഭിച്ച സോഫ്റ്റ്നസ് നമുക്ക് തന്നെ അനുഭവപ്പെടും.

ബ്രൗൺ പഞ്ചസാരയും തേനും ചേർന്ന മിക്സ് വരണ്ട ചർമ്മമുള്ളവർക്കാണ് യോജിക്കുന്നത്. ഒരു ടേബിൾ സ്പൂൺ ബ്രൗൺ പഞ്ചസാര പൊടിച്ചെടുക്കുക. അതിലേക്കു ഒരു ടേബിൾ സ്പോൺ തേൻ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ നന്നായി മിക്സ് ചെയ്യുക. പത്തുമിനിറ്റോളം മുഖത്ത് തേച്ചു പിടിപ്പിച്ചു ചെറുതായി മുഖം മസ്സാജ് ചെയ്യക. പിന്നീട് ചെറു ചൂട് വെള്ളം കൊണ്ട് സ്ക്രബ്ബ്‌ ചെയ്യുക. .

English Summary: Face packs that can be prepared with brown sugar
Published on: 18 March 2021, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now