അസാധാരണമായ രീതിയിൽ ശ്വാസകോശത്തില്‍ കോശങ്ങള്‍ വളരുന്നത് കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് ശ്വാസകോശാര്‍ബുദം (Lung cancer). രണ്ടു തരത്തിലുള്ള ശ്വാസകോശാര്‍ബുദമുണ്ട്. i) Small Cell Lung cancer ii) Non-Small cell Lung cancer. ഇതിൽ Small cell lung cancer പുകവലി മൂലം ഉണ്ടാകുന്ന ശ്വാസകോശാര്‍ബുദമാണ്. വളരെ പെട്ടെന്ന് തന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വേഗത്തില്‍ പടരുന്ന കാന്‍സറാണിത്. എന്നാല്‍, വളരെ സാവധാനത്തില്‍ വളരുന്നതും ഇന്ന് മിക്കവരിലും കണ്ടുവരുന്നതുമായ ശ്വാസകോശാര്‍ബുദമാണ് Non- Small cell Lung cancer.
ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശ അർബുദം: തുടക്കത്തിൽ എങ്ങനെ തിരിച്ചറിയാം?
ശ്വാസകോശാര്‍ബുദത്തിനുള്ള പ്രധാനപ്പെട്ട കാരണം പുകവലിയും, പുകയില ഉല്‍പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതുകൊണ്ടുമാണ്. അമിതമായി റേഡിയേഷന്‍ ഏല്‍ക്കുന്നതും അന്തരീക്ഷ മലിനീകരണവും ശ്വാസകോശാര്‍ബുദത്തിന് കാരണമാകും. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. ഇന്ന് 90% ശ്വാസകോശാര്‍ബുദം വരുന്നതില്‍ അധികവും പുകവലി ഉള്ളവരിലാണ്. സിഗരറ്റ്, ഹുക്ക, സിഗാര്‍സ്, പൈപ്പ്, ബീഡ് എന്നിവയെല്ലാം വലിക്കുന്നത് ശ്വാസകോശാര്‍ബുദ്ധത്തിലേയ്ക്ക് നയിക്കുന്നുണ്ട്.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ 20 മടങ്ങ് ശ്വാസകോശാര്‍ബുദത്തിന് സാധ്യതയുണ്ട്. ഒരു ദിവസം നിങ്ങള്‍ എത്രത്തോളം വലിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയും കൂട്ടുന്നു. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല, പുകവലിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലും കാന്‍സര്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ അടുത്ത് നിന്ന് പുകവലിച്ചാല്‍ അത് ശ്വസിക്കുന്ന നിങ്ങള്‍ക്കും കാന്‍സര്‍ സാധ്യത കൂടുന്നു. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ് ശ്വാസകോശത്തിലെത്തുന്നതാണ് ഇതിന് കാരണമാകുന്നത്.
ഈ രോഗം തടയുന്നതിനായി ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. ഡയറ്റില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തന്നെ ഉള്‍പ്പെുത്താവുന്നതാണ്. പഴം പച്ചക്കറികളിലെ വിറ്റമിന്‍സ്, മിനറല്‍സ്, അതുപോലെ, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയെല്ലാം ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. അമിതമായി സപ്ലിമെന്റ്‌സ് കഴിക്കുന്നത് ഒഴിവാക്കുക. ഇത് കൂടുതല്‍ അപകടം വിളിച്ച് വരുത്തുകയാണ് ചെയ്യുക. പ്രത്യേകിച്ച് ബീറ്റ കരോറ്റിന്‍ സപ്ലിമെന്റ്‌സ് പുകവലിക്കുന്നവര്‍ പരമാവധി ഒഴിവാക്കണം. ഇത് കാന്‍സര്‍ സാധ്യത കൂട്ടും. ഡയറ്റ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യായാമവും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.