പല ആളുകളും ദൈവീക കാര്യങ്ങൾക്കും മറ്റുമായി ഉപവാസം ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്ന ഇടവിട്ടുള്ള ഉപവാസം, പ്രമേഹം നിയന്ത്രിക്കാനും, ക്യാൻസർ സാധ്യത കുറയ്ക്കാനും വാർദ്ധക്യം മന്ദഗതിയിലാക്കാനും സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. ഇങ്ങനെയുള്ള ഉപവാസങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കിയാൽ ആരോഗ്യകരമായ ജീവിതം നയിക്കാമെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോ സയൻസ് പ്രൊഫസറായ ന്യൂറോ സയന്റിസ്റ്റ് മാർക്ക് മാറ്റ്സൺ പറയുന്നു.
ബന്ധപ്പെട്ട വർത്തകൾ: ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ഭക്ഷണങ്ങളെ കുറിച്ചറിയാം
ഉപവാസം ശരിയായ രീതിയിൽ ചെയ്താൽ ശരീരഭാരം കുറയ്ക്കാനും രോഗങ്ങളെ അകറ്റാനും വലിയ രീതിയിൽ സഹായിക്കുന്ന മാർഗ്ഗമായിരിക്കും. ശരീരഭാരം കുറയ്ക്കൽ, വർദ്ധിച്ച ഊർജ്ജ നിലകൾ, മെച്ചപ്പെട്ട മെറ്റബോളിസം, മെച്ചപ്പെട്ട ദഹന ആരോഗ്യം, എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഈ ജീവിതശൈലിക്കുണ്ട്.
ബന്ധപ്പെട്ട വർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം
ഇടവിട്ടുള്ള ഉപവാസം വാർദ്ധക്യം മന്ദഗതിയിലാക്കാനും ക്യാൻസറിനും പ്രമേഹത്തിനും എതിരെ പോരാടും സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. ഇടവിട്ടുള്ള ഉപവാസം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാം. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോ സയൻസ് പ്രൊഫസറായ ന്യൂറോ സയന്റിസ്റ്റ് മാർക്ക് മാറ്റ്സൺ പറഞ്ഞു.
ബന്ധപ്പെട്ട വർത്തകൾ: വാർദ്ധക്യം അവഗണിക്കപ്പെടേണ്ടതല്ല ആദരിക്കപ്പെടേണ്ടതാണ് എന്ന സന്ദേശവുമായി ഡോക്യൂഫിക്ഷനൊരുക്കി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ
ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും സമ്മർദ്ദത്തിനെതിരായ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചതായി മാറ്റ്സൺ അഭിപ്രായപ്പെട്ടു. നാല് പഠനങ്ങളിൽ ഇടവിട്ടുള്ള ഉപവാസം രക്തസമ്മർദ്ദം, രക്തത്തിലെ ലിപിഡിന്റെ അളവ് എന്നിവ കുറയ്ക്കുന്നതായി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ഇടയ്ക്കിടെയുള്ള ഉപവാസത്തിന് അമിതവണ്ണവും പ്രമേഹവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളെ പരിഷ്കരിക്കാൻ കഴിയുമെന്നതിന്റെ തെളിവുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനത്തിൽ പറയുന്നു. ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് മാറ്റ്സൺ കൂട്ടിച്ചേർത്തു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.