Updated on: 11 June, 2023 9:58 PM IST
Fatty Liver: What Are the Early Symptoms?

രണ്ടുതരം ഫാറ്റി ലിവർ ഉണ്ട്. ആൽക്കഹോളിക്കും, നോൺ-ആൽക്കഹോളിക്കും. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഈ രോഗമുണ്ടാകുന്നത്.  വളരെയധികം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതും, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ, പാരമ്പര്യം എന്നിവയെല്ലാം നോൺ-ആൾക്കഹോളിക്‌ ഫാറ്റി ലിവറിന് കരണമാകുന്നുണ്ട്.   മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. ഫാറ്റി ലിവർ ശ്രദ്ധിക്കാതെ പോകുന്ന സന്ദർഭത്തിൽ, കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. ഇത് പിന്നീട് മാരകമായ ലിവര്‍ സിറോസിസ്  രോഗത്തിന് അടിമപ്പെടാനിടയാക്കുന്നു.

ഫാറ്റി ലിവറിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കാതെ പോകുന്നു.  രോഗം കൂടുതലാകുമ്പോൾ ചർമ്മത്തില്‍ മഞ്ഞനിറം ഉണ്ടാകാം. കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍ എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍. അമിതമായി മദ്യപിക്കുന്നവര്‍ക്ക് വയര്‍ വല്ലാതെ വീര്‍ത്ത് വരുന്നതായി തോന്നിയാല്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. ചിലരില്‍ വയര്‍ വേദന, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും ഫാറ്റി ലിവറിന്‍റെ ഭാഗമായി ഉണ്ടാകാം. വയറിന്‍റെ വലത്ത് വശത്ത് മുകളിലായാണ് വേദന സാധാരണ ഉണ്ടാവുക. രക്തസ്രാവം ആണ് ചിലരില്‍ കാണുന്ന മറ്റൊരു ലക്ഷണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിന് ആവശ്യത്തിന് ഉൽപാദിപ്പിക്കാന്‍ കഴിയാതാകുന്നതാണ് ഇതിനുള്ള കാരണം.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ ഉണരുമ്പോഴുള്ള ലക്ഷണങ്ങൾ... കരൾ വീക്കത്തിന്റെ സൂചനയോ?

കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം. ക്ഷീണം, വയറിളക്കം, തുടങ്ങിയവയും ലക്ഷണങ്ങളാകാം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവറിന് കാരണമായേക്കാം

- ബീഫ്, മട്ടൺ തുടങ്ങിയ റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുക.

- മദ്യപാനം 

ചോക്ലേറ്റ്, ഐസ്ക്രീം, മിഠായികള്‍ പോലുള്ള പഞ്ചസാരയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് ഫാറ്റി ലിവറിനെ തടയാന്‍ നല്ലത്.

ഇവ ശീലമാക്കുക                                                                             

പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്.

വ്യായാമം പതിവാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.

രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം പതിവാക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Fatty Liver: What Are the Early Symptoms?
Published on: 11 June 2023, 09:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now