Updated on: 17 October, 2019 2:46 PM IST

ഭക്ഷണത്തിന് മണവും രുചിയും കൂട്ടാനായിട്ടാണ് നാം സാധാരണയായി ഉലുവ ഉപയോഗിക്കുന്നത് .എന്നാൽ ഇത്തരം ഉപയോഗത്തിൽ വളരെ കുറച്ച് ഉലുവയെ നാം എടുക്കുന്നുള്ളൂ .എന്നാൽ ദിവസം ഒരു സ്പൂൺ ഉലുവ നമ്മുടെ നിത്യാഹാരത്തിന്റെ ഭാഗമാക്കുക വഴി നമ്മളെ ഒരു പാട് ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തന്നെ രക്ഷിക്കും .ഉലുവ ഏറെ കയ്പ്പുള്ള ഒന്നാണല്ലോ അതു കൊണ്ട് ഇത് കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും .അതിനാൽ അൽപം ഉലുവ കഞ്ഞിയിലോ ചെറു പയറിലോ വേവിച്ച് കഴിക്കാം .ചപ്പാത്തി മാവിൽ അൽപം ഉലുവ പൊടി ചേർത്ത് ഉണ്ടാക്കാം .കുടിക്കുന്ന വെള്ളത്തിൽ അൽപം ഉലുവയിട്ട് തിളപ്പിച്ചും കുടിക്കാം .

ഭക്ഷണത്തിന് മുൻപ് അൽപം ഉലുവ കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാൻ സാധിക്കും .ഉലുവയിൽ ധാരാളം നാരുകളും 'ദഹനത്തെ സാവധാനത്തിലാക്കുന്ന ഘടകങ്ങളും ഉള്ളതിനാൽ ഇത് പ്രമേഹത്തെ കുറയ്ക്കുന്നു .ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു .കരളിലേയും കുടലിലേയും കൊളസ്ട്രോൾ ആഗിരണവും ഉൽപാദനവും കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു .ഹൃദ് രോഗ സാധ്യത കുറച്ച് ഹൃദയാരോഗ്യം മെച്ചപെടുത്താനും ഉലുവ യ്ക്ക് കഴിവുണ്ട് . ഗർഭിണികൾ ഉലുവ കഴിച്ചാൽ ഗർഭപാത്രത്തെ ഉദീപിപ്പിക്കുകയും പ്രസവം സുഖമമാക്കുകയും ചെയ്യുന്നു . ഉലുവയിൽ അടങ്ങിയിരിക്കുന്ന ഡയോസ് ജെനിൽ മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു കൂടാതെ ശരീര പുഷ്ടി വർദ്ധിപ്പിക്കുന്നതിനും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉലുവ സഹായിക്കുന്നു .

ഗുണംപോലെ തന്നെ ചില ദോഷങ്ങളും ഉലുവ കഴിക്കുന്നത് മൂലം ഉണ്ട് .ഉലുവ കഴിക്കുമ്പോൾ വിയർപ്പിനും മൂത്രത്തിനും മുലപാലിനും വരെ ദുർഗന്ധമുണ്ടാവും .രക്തം കട്ടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ അതു കൊണ്ട് തന്നെ ഈ പ്രശ്നത്തിന് മരുന്ന് കഴിക്കുന്നവർക്ക് ഉലുവ കഴിക്കുന്നത് അമിത ബ്ലീഡിങ്ങിന് കാരണമാകുന്നു .ഈ സ്ട്രജൻ ഉൽപാദനത്തിന് ഉലുവ സഹായിക്കുന്നു എന്നാൽ ക്യാൻസർ ബാധിതയായ സ്ത്രീകളിൽ ഇത് ദോഷകരമായി ബാധിക്കുന്നു . ഗർഭപാത്രത്തിന്റെ ഉദ്ദീപനത്തിന് ഉലുവ സഹായിക്കും എന്ന് പറഞ്ഞല്ലോ എന്നാൽ ഉലുവയുടെ ഉപയോഗം കൂടിയാൽ അത് മാസം തികയാതുള്ള പ്രസവത്തിന് വരെ കാരണമായേക്കാം .

English Summary: Fenugreek benefits and hazards
Published on: 17 October 2019, 02:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now