Updated on: 31 August, 2021 7:39 PM IST
വാക്‌സിന്‍ എടുത്തതുകൊണ്ടു പ്രയോജനമൊന്നുമില്ലല്ലോ എന്ന ചിന്ത വരുന്നത് സ്വാഭാവികമാണ്

പ്രതിരോധത്തിനായി വാക്‌സിനെടുത്തതിന് ശേഷവും കോവിഡ് പിടിപെട്ടവര്‍ നിങ്ങള്‍ക്കിടയിലുണ്ടോ ? എങ്കില്‍പ്പിന്നെ വാക്‌സിന്‍ എടുത്തതുകൊണ്ടു പ്രയോജനമൊന്നുമില്ലല്ലോ എന്ന ചിന്ത വരുന്നത് സ്വാഭാവികമാണ്.

എന്നാല്‍ കേട്ടോളൂ നിലവില്‍ വാക്‌സിനെടുക്കുക മാത്രമാണ് കോവിഡ് പ്രതിരോധത്തിനായുളള ഏറ്റവും മികച്ച പോംവഴി.
രോഗത്തെ ചെറുത്തു നിര്‍ത്താനും രോഗം പിടിപെട്ടാല്‍ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം നിങ്ങളെ വാക്‌സിന്‍ സഹായിക്കുമെന്ന് ആരോഗ്യവിദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതിനുശേഷവും കോവിഡ് വന്നേക്കാമെന്നതാണ് യാഥാര്‍ത്ഥ്യം. അതിന് വാക്‌സിനെ പഴിചാരേണ്ടതില്ല. വാക്‌സിനെടുത്തവരില്‍ ഒരു വിഭാഗത്തിന് മാത്രമാണ് രോഗം വരാനുളള സാധ്യതയുളളത്. 

വൈറസുകളിലുണ്ടാകുന്ന ജനിതകമാറ്റങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും രോഗം വരാനുളള കാരണമായി പറയുന്നത്. ഡല്‍റ്റ പോലുളള വകഭേദങ്ങളാണ് പ്രതിസന്ധികള്‍ക്കിടയാക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വാക്‌സിനെടുത്തവരില്‍ രോഗതീവ്രത പൊതുവെ കുറയുമെന്നതിനാല്‍ ആശുപത്രി ആവശ്യങ്ങളും കുറയും. 

ജലദോഷം, തലവേദന, തുമ്മല്‍ എന്നിവയൊക്കെയാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ക്കാണുന്ന പ്രധാന രോഗലക്ഷണങ്ങളായി പറയുന്നത്. കോവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇവരില്‍ കുറവായിരിക്കും. മറ്റൊരു കാര്യം പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മറ്റ് അസുഖബാധിതര്‍ക്കുമെല്ലാം വാക്‌സിന്‍ എടുത്താലും രോഗം പിടിപെടാനുളള സാധ്യത കൂടുതലാണ്. അതിനാല്‍ ഇത്തരക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

കോവിഡ് മൂന്നാംതരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിനെടുത്തവരും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. കോവിഡ് പ്രതിരോധത്തിനായി നമ്മള്‍ ഇതുവരെ ചെയ്ത കാര്യങ്ങളൊക്കെ കൃത്യമായി ഇനിയും പിന്തുടരുക.  രോഗം വരാനുളള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചുവെന്നത് അമിത ആത്മവിശ്വാസത്തിനിടയാക്കരുത്.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/know-about-the-side-effects-after-taking-covid-vaccine/

English Summary: few things to remember if a vaccinated person caught covid 19
Published on: 31 August 2021, 07:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now