Updated on: 16 October, 2019 3:42 PM IST

കേരളത്തില്‍ കൃഷി ചെയ്യുന്നത് ആനച്ചെവിയന്‍ അത്തിയാണ്. ഫൈക്കസ് ഓറിക്കുലേറ്റ എന്ന് ശാസ്ത്രനാമം. കമ്പില്‍ പതിവച്ചാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇളം പച്ച കായകള്‍ പാകമാകുമ്പോള്‍ നല്ല ചുവപ്പ് നിറമാകും. അത്തിപ്പഴത്തില്‍ 27.09 ശതമാനം അന്നജം 5.32 ശതമാനം മാംസം 16.96 ശതമാനം നാരുകള്‍ എന്നിവയും ഫോസ്ഫറസ്, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുമടങ്ങിയിരിക്കുന്നു.

അത്തിക്കായകള്‍ പഴുത്ത് മണ്ണില്‍ വീണടിയുന്നതാണ് നിലവില അവസ്ഥ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇത് സംസ്‌കരിക്കാന്‍ അറിയില്ല. അത്തി പഴ സംസ്‌കരണം എങ്ങിനെയെന്ന് നോക്കാം. നന്നായി പഴുത്ത് പാകമായ അത്തിപ്പഴങ്ങള്‍ പറിച്ചെടുത്ത് ഞെട്ട് മുറിച്ച് കഴുകി വൃത്തിയാക്കണം അതിന് ശേഷം മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഷണങ്ങളാക്കി മുറിച്ചിടുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതില്‍ ഒരു കി.ഗ്രാം അത്തിപ്പഴ കഷണങ്ങള്‍ നാലഞ്ച് മണിക്കൂര്‍ ഇട്ടു വെക്കുക. അതിന് ശേഷം ലായനി നീക്കം ചെയ്ത് ശുദ്ധ വെള്ളത്തില്‍ കഴുകി ചുണ്ണാമ്പിന്റെ അംശങ്ങള്‍ നീക്കം ചെയ്യുക. ഈ കഷണങ്ങള്‍ തിളക്കുന്ന വെള്ളത്തിലിടുക. സ്വാഭാവികമായും തിള നില്‍ക്കും വീണ്ടും തിളപ്പിക്കുക രണ്ട് മൂന്ന് മിനുട്ട് കഴിഞ്ഞ ശേഷം അടുപ്പില്‍ നിന്ന് മാറ്റി വെള്ളം ഊറ്റി തണുത്ത വെള്ളത്തിലിടുക 1.200 കി.ഗ്രാം പഞ്ചസാര 800 മി.ലി. വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. അതിന് ശേഷം മൂന്ന് ഗ്രാം സിട്രിക്ക് ആസിഡ് ചേര്‍ത്ത് ലായനി അടുപ്പില്‍ നിന്ന് മാറ്റുക. ലായനി തണുത്ത് 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമ്പോള്‍ ഒരു ഗ്രാം മെറ്റാ ബൈസള്‍ഫേറ്റ്, ഒരു ഗ്രാം സോഡിയം മെറ്റ ബൈസള്‍ഫേറ്റ് എന്നിവ കൂടി ചേര്‍ത്ത ലായനി തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി പഴങ്ങള്‍ ശുദ്ധജലത്തില്‍ കഴുകി 24 മണിക്കൂര്‍ വെക്കുക. പഴത്തില്‍ പറ്റിപിടിച്ചിരിക്കുന്ന പഞ്ചസാരയുടെ അംശം നീക്കം ചെയ്യണം. ഇങ്ങനെ സംസ്‌കരിച്ച പഴങ്ങള്‍ വെയിലത്തോ, ഡ്രയറുകളിലൊ ഉണക്കി പാത്രത്തില്‍ അടച്ചു വയ്ക്കണം. 30 ദിവസത്തിന് ശേഷം സ്വദിഷ്ടമായ ഈ പഴം കഴിക്കാം.

രവീന്ദ്രന്‍ തൊടീക്കളം
കൃഷി ആഫീസര്‍ (റിട്ട.) , ഫോണ്‍: 9447954951

English Summary: Fig fruit processing
Published on: 16 October 2019, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now