Updated on: 27 November, 2020 4:21 PM IST

ആരോഗ്യത്തിന് ഉറക്കവും പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും സന്തോഷത്തിനും നല്ല ഉറക്കം പ്രധാനമാണ്. ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്കും ഉറക്കക്കുറവ് കാരണമാകാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ :

മൊബൈൽ വേണ്ട:

മൊബൈൽ നോക്കി ഉറങ്ങി പോകുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ ഇതിൽ നിന്നും പുറത്തേക്ക് വരുന്ന നീല വെളിച്ചം തലച്ചോറിനെ ഗുരുതരമായി ബാധിക്കാം. അതോടെ നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും.

കിടപ്പുമുറിയില്‍ ഇവ ഒഴിവാക്കുക:

കിടപ്പുമുറിയില്‍ ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍, ലാന്‍ഡ് ഫോണുകള്‍ എന്നിവ വയ്ക്കരുത്. കിടപ്പുമുറി ഉറങ്ങാനുള്ളതാണ്. അതിനാല്‍ ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായിരിക്കണം അവിടെയുണ്ടായിരിക്കേണ്ടത്.

ഭക്ഷണം നേരത്തെ കഴിക്കുക:

ഉറങ്ങുന്നതിന് കുറഞ്ഞത് നാലുമണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിച്ചിരിക്കണം. അതേസമയം, വെള്ളം കുടിക്കുന്നതിന് തടസ്സമില്ല.

കൃത്യ സമയത്ത് ഉറങ്ങുക:

എല്ലാ ദിവസവും ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നത് കൃത്യമായി ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.


വെളിച്ചം വേണ്ട: പൂര്‍ണമായും ഇരുട്ടുനിറഞ്ഞ അന്തരീക്ഷത്തിലായിരിക്കണം ഉറക്കം. കിടപ്പുമുറിയിലെ മുഴുവന്‍ വെളിച്ചവും അണയ്ക്കണം.

#krishijagran #kerala #healthtips #toget #goodsleep

രാത്രി പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനെ സഹായിക്കുന്നുവെന്നത് എത്രത്തോളം ശരിയാണ്? ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം.

 

English Summary: Five things you need to do to get a good night's sleep
Published on: 27 November 2020, 04:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now