ഇന്ത്യയിൽ കർണാടകത്തിലും സംസ്ഥാനങ്ങളിൽ ചണം കൃഷി ചെയ്യുന്നുണ്ട്. ഒന്നേകാൽ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി സസ്യമാണ് ചണം. ഈ ചെടിക്കു ശിഖരങ്ങൾ നന്നേ കുറവാണ്. ഇലകൾ ഏകാന്തരങ്ങൾ നേർത്ത് അഗ്രം കൂർത്തിരിക്കും. പൂക്കൽ നീല നിറത്തിൽ കാണപ്പെടുന്നു. ചണവിത്തിന് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട് ഹൃദയാരോഗ്യത്തിനും കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കുമെതിരെ ശരീരത്തിൽ പ്രവർത്തിക്കും. ധാന്യമാണെങ്കിലും ചണവിത്തു ഒരിക്കലും നേരിട്ട് കഴിക്കാറില്ല . വിത്തുകൾ പൊടിച്ചു പാനീയങ്ങളിലോ മറ്റു ആഹാര സാധനങ്ങളിലോ ചേർത്ത് കഴിക്കുകയാണ് പതിവ്. അല്ലെങ്കിൽ കുതിർത്തു അരച്ച് സ്മൂത്തി, ജ്യൂസ് എന്നിവയാക്കി കഴിക്കാം. ചണവിത് ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
- Saritha
ഫ്ലാക്സ് സീഡ് ഈ നൂറ്റാണ്ടിലെ സൂപ്പർ ഫുഡ് എന്നാണ് അറിയപ്പെടുന്നത് ഫ്ലാക്സ് ചെടി അഥവാ ചെറു ചണവിത്തു എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ വിത്തിനു നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. രണ്ടു തരത്തിലുള്ള ഫ്ലാക്സ് സീഡുകൾ ആണ് ലഭ്യമായിട്ടുള്ളത്, ഗോൾഡനും ബ്രൗണും. ചണ (ലിനൻ) വസ്ത്രങ്ങൾ ഉണ്ടാക്കാൻ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഇതിന്റെ ഉപയോഗം എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള അപൂർവ ഗുണങ്ങൾ ഫ്ലാക് സീഡ് ആഹാരത്തിലും ഉൾെപ്പടുത്താൻ കാരണമായി. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ നല്ലൊരെ ശേഖരമാണ് ഫ്ലാക് സീഡ്, ഫൈബർ,ആന്റി ഓക്സിഡന്റുകൾ കുറഞ്ഞ കാർബോ ഹൈഡ്രേറ്റുകളും ഇതിനെ സമ്പന്നമാക്കുന്നു. ഫ്ലാക് സീഡിൽ പ്രോട്ടിൻ, കൊഴുപ്പു കലർന്ന എണ്ണ ,അന്നജം, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
English Summary: flaxseed benefits and uses for health
Published on: 13 February 2019, 03:19 IST